3 March 2026 6:00 PM IST
ഇറാനെ വീഴ്ത്താൻ 24 മണിക്കൂറിനുള്ളിൽ 6450 കോടി രൂപ, പോർമുഖത്ത് ശതകോടികൾ ചെലവഴിച്ച് അമേരിക്ക, നഷ്ടം കനക്കുന്നു
MyFin Desk
Summary
24 മണിക്കൂറിനുള്ളിൽ അമേരിക്കക്ക് ചിലവായത് 6450 കോടി ഡോളർ, പോർമുഖത്ത് ശതകോടികൾ ചെലവഴിച്ച് അമേരിക്ക
ഇറാനെ വീഴ്ത്താൻ 24 മണിക്കൂറിനുള്ളിൽ 6450 കോടി രൂപ. പോർമുഖത്ത് ശതകോടികൾ പൊട്ടിക്കുകയാണ് അമേരിക്ക. ഇറാൻ -ഇസ്രായേൽ യുഎസ് സംഘർഷം തുടരുന്നത് അനുസരിച്ച് അമേരിക്കയുടെ ഉൾപ്പെടെ പ്രതിരോധ രംഗത്തെ ചെലവുകൾ കുതിച്ചുയരുന്നു.
ഇറാനെതിരായ സൈനിക നടപടികളുടെ ആദ്യ 24 മണിക്കൂറിൽ അമേരിക്കയ്ക്ക് ഏതാണ്ട് 77.9 കോടി ഡോളറിലധികം ചിലവ് വന്നിരിക്കുന്നത്. തുർക്കിയിലെ ഒരു വാർത്താ ഏജൻസിയാണ്, ഓപ്പറേഷൻ എപ്പിക് ഫ്യൂറിയുടെ ആദ്യ ദിവസം തന്നെ ഇത്രയും തുക ചെലവഴിച്ചതായുള്ള റിപ്പോർട്ട് പുറത്ത് വിട്ടത്.
മിഡിൽ ഈസ്റ്റിലുടനീളം സംഘർഷം വ്യാപിക്കുകയും ചെലവ് വളരെ ഉയരുകയും ചെയ്യുന്നതിൽ മുന്നറിയിപ്പുമായി വിശകലന വിദഗ്ധരും രംഗത്തുണ്ട്. യുദ്ധത്തിന് മുന്നോടിയായി നാവിക കപ്പലുകൾ വിന്യസിക്കാനും വ്യോമയാന രംഗത്തെ തയ്യാറെടുപ്പുകൾക്കുമായി അമേരിക്ക കുറഞ്ഞത് 63കോടി ഡോളർ ചെലവഴിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
യുഎസ് സെൻട്രൽ കമാൻഡിന്റെ യുദ്ധവിമാനങ്ങളുടെ നിർമ്മാണം വളരെ ചെലവേറിയതാണ്. എഫ്-18, എഫ്-16, എഫ്-22, എഫ്-35 യുദ്ധവിമാനങ്ങളാണ് പ്രാരംഭ ആക്രമണങ്ങൾക്കായി ഉപയോഗിച്ചത്. 2025, 2026 ലെപ്രതിരോധ വകുപ്പിന്റെ ബജറ്റിൻ്റെ ഏറിയ പങ്കും അപഹരിക്കും ഈ യുദ്ധം. ഇഎ-18ജി ഗ്രൗളർ ഇലക്ട്രോണിക് വാർഫെയർ വിമാനങ്ങൾ, എ10സി തണ്ടർബോൾട്ട് വിമാനങ്ങൾ, എംക്യൂ-9 റീപ്പർ ഡ്രോണുകൾ എന്നിവ ഉൾപ്പെടെ യുദ്ധമുഖത്ത് ഉപയോഗിക്കുന്നുണ്ട്.
സംഘർഷം തുടർന്നാൽ ശതകോടി ഡോളറുകൾ പൊലിയും
യുഎസ്എസ് ജെറാൾഡ് ആർ. ഫോർഡ് പോലുള്ള ഒരു കാരിയർ സ്ട്രൈക്ക് ഗ്രൂപ്പ് പ്രവർത്തിപ്പിക്കുന്നതിന് പ്രതിദിനം ഏകദേശം 650 കോടി ഡോളർ ചിലവാകുമെന്നാണ് റിപ്പോർട്ടുകൾ. ഒന്നിലധികം സ്ട്രൈക്ക് ഗ്രൂപ്പുകൾ ആഴ്ചകൾ വിന്യസിക്കുന്നതിന് ഭീമമായ ചെലവ് അമേരിക്കക്ക്. വേണ്ടി വരും. ദിവസേന ചെലവ് ശതകോടി ഡോളറുകളിലേക്ക് ഉയരും.
വിവിധ രാജ്യങ്ങളുമായുള്ള സംഘർഷങ്ങൾ യുഎസിൻ്റെ പ്രതിരോധ ചെലവുകളും ഉയർത്തുകയാണ്. ഇറാഖിലെയും അഫ്ഗാനിസ്ഥാനിലെയും യുദ്ധങ്ങൾ നടത്തുന്നതിനും പ്രതിരോധിക്കുന്നതിനുമായി കുറഞ്ഞത് 1 ലക്ഷം കോടി ഡോളർ എങ്കിലും അമേരിക്ക നേരത്തെ ചെലവഴിച്ചതായി പെന്റഗൺ പറയുന്നു. ഇതിനൊക്കെ പുറമെയാണ് പുതിയ സംഘർഷങ്ങൾ ഉയർത്തുന്ന ബാധ്യതകൾ
പഠിക്കാം & സമ്പാദിക്കാം
Home
