image

8 Jan 2026 5:45 PM IST

India

ഇനി റിലയൻസിൻ്റെ കുടിവെള്ള പരസ്യത്തിൽ അമിതാഭ് ബച്ചൻ നായകൻ

MyFin Desk

ഇനി റിലയൻസിൻ്റെ കുടിവെള്ള പരസ്യത്തിൽ അമിതാഭ് ബച്ചൻ നായകൻ
X

Summary

റിലയൻസിൻ്റെ മിനറൽ വാട്ടർ ' ബ്രാൻഡിന് ഇനി അമിതാഭ് ബച്ചൻ നായകനാകും. കാംപ ഷുവർ ബ്രാൻഡ് അംബാസഡറായി ബിഗ് ബി


റിലയൻസിൻ്റെ കാമ്പ ഷുവ‍ർ ഉൾപ്പെടെയുള്ള ബിവറേജസിൻ്റെ ബ്രാൻഡ് അംബാസഡറായി അമിതാഭ് ബച്ചൻ. എഫ്എംസിജി വിപണിയിൽ സാനിധ്യം വിപുലീകരിക്കുന്നതിൻ്റെ ഭാ​ഗമായാണ് റിലയൻസ് ബി​ഗ് ബിയെ ബ്രാൻഡിൻ്റെ മുഖമാക്കുന്നത്. റിലയൻസ് ഇൻഡസ്ട്രീസിന്റെ എഫ്എംസിജി വിഭാഗമായ റിലയൻസ് കൺസ്യൂമർ പ്രോഡക്‌ട്‌സ് ലിമിറ്റഡിൻ്റെ പാക്കേജ്ഡ് ഡ്രിങ്കിംഗ് വാട്ടർ ബ്രാൻഡാണ് കാമ്പ ഷുവ‍ർ.

കാമ്പ എനർജി ഡ്രിങ്കുകൾ ഉൾപ്പെടെ നിരവധി ഉൽപ്പന്നങ്ങൾ പോർട്ട്‌ഫോളിയോയിലുണ്ട്. 2022 ൽ കാമ്പ കോള ഏറ്റെടുത്ത കമ്പനി 2023 ൽ ഇന്ത്യൻ സോഫ്റ്റ് ഡ്രിങ്ക് വ്യവസായ രം​ഗത്തേക്ക് പ്രവേശിക്കുകയായിരുന്നു. കാമ്പ എനർജി ഡ്രിങ്കുകൾ, പാനീയങ്ങൾ, ജ്യൂസുകൾ, കാമ്പ സൂർ പാക്കേജ്ഡ് കുടിവെള്ളം എന്നിവയാണ് ഇപ്പോൾ പാനീയങ്ങളിലുള്ളത്.

കുറഞ്ഞ വില

ഇന്ന് ഇന്ത്യൻ സോഫ്റ്റ് ഡ്രിങ്ക് വ്യവസായ രം​ഗത്ത് ശക്തമായ മത്സരം മുന്നോട്ട് വയ്ക്കാൻ കമ്പനിക്ക് ആകുന്നുണ്ട്. ബച്ചൻ ബ്രാൻഡിൻ്റെ മുഖമാകുന്നത് വിൽപ്പന വീണ്ടും ഉയ‍ർത്തിയേക്കും.സുരക്ഷിതമായ കുടിവെള്ളം കൂടുതൽ ആളുകളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ബ്രാൻഡ് എൻഡോഴ്സമൻ്റ്. കുറഞ്ഞ വിലയിൽ വെള്ളം വിപണിയിൽ എത്തിക്കും. 250 എംഎൽ , 500 എംഎൽ തുടങ്ങി, 1 ലിറ്റർ, 5 ലിറ്റർ ,10 -20 ലിറ്റർ കുപ്പികൾ ലഭ്യമാണ്.