5 Nov 2026 9:15 AM IST
Summary
പാല്‍ ഉത്പാദനച്ചെലവ് കൂടിയതാണ് വില വര്‍ധനവിന് കാരണമെന്നാണ് കമ്പനിയുടെ വിശദീകരണം
ദീപാവലിക്ക് തൊട്ടുമുമ്പ് കനത്ത തിരിച്ചടിയായി അമുല്‍ നെയ്യിനും വെണ്ണക്കും വില കൂട്ടി. അമുല്‍ ടേബിള്‍ ബട്ടര്‍, അമുല്‍ നെയ്യ്, അമുല്‍ കൗ നെയ്യ് എന്നിവയുടെ പുതിയവിലകള്‍ രണ്ടാം തീയതിമുതല്‍ നിലവില്‍ വന്നു. പുതുക്കിയ വിലയുള്ള സ്റ്റോക്കുകള്‍ ഉടന്‍ തന്നെ രാജ്യത്തുടനീളമുള്ള വിപണികളില്‍ ലഭ്യമാകുമെന്ന് അമുല്‍ അറിയിച്ചു.പാല്‍ ഉത്പാദനച്ചെലവ് കൂടിയതാണ് വില വര്‍ധനവിന് കാരണമെന്നാണ് കമ്പനിയുടെ വിശദീകരണം.
പുതുക്കിയ വില പ്രകാരം ഒരു കിലോ അമുല്‍ നെയ്യിന്റെ കാര്‍ട്ടണിന് ഇപ്പോള്‍ 680 രൂപയാണ്, നേരത്തെ 630 രൂപയായിരുന്നു. 500 ഗ്രാം ശുദ്ധമായ നെയ്യ് 325 രൂപയില്‍ നിന്ന് 345 രൂപയായി ഉയര്‍ന്നു. അമുല്‍ പശു നെയ്യിനും സമാനമായ വര്‍ധനവുണ്ട്. 500 മില്ലി പൗച്ച് 350 രൂപയില്‍ നിന്ന് 370 രൂപയായും ഒരു ലിറ്റര്‍ പൗച്ച് 695 രൂപയില്‍ നിന്ന് 735 രൂപയായും കൂടി. വെണ്ണയുടെ വിലയും കൂടി - 100 ഗ്രാം പാക്ക് 63 രൂപയില്‍ നിന്ന് 66 രൂപയായും 500 ഗ്രാം പാക്ക് 310 രൂപയില്‍ നിന്ന് 325 രൂപയായും ഉയര്‍ന്നു.
ദീപാവലി അടക്കമുള്ള ഉത്സവങ്ങള്‍ക്ക് മുന്നോടിയായി മധുരപലഹാരങ്ങളും നെയ്യ് വിഭവങ്ങളും കൂടുതലായി ഉണ്ടാക്കുന്ന സമയത്താണ് ഈ വിലക്കയറ്റം വരുന്നത്. ഇത് ദേശീയ തലത്തില്‍തന്നെ സാധാരണക്കാരുടെ മാസ ബജറ്റിനെ നേരിട്ട് ബാധിക്കും. ചെറുകിട ബേക്കറികള്‍, ഹോട്ടലുകള്‍, മധുരപലഹാര കടകള്‍ എന്നിവയുടെ ഉത്പാദനച്ചെലവും കൂടും. ഇത് ഒടുവില്‍ ഉപഭോക്താക്കളിലേക്ക് തന്നെ എത്തും. 36 ലക്ഷം കര്‍ഷകരുടെ ഉടമസ്ഥതയിലുള്ള സഹകരണ സ്ഥാപനമാണ് അമുല്‍.
പഠിക്കാം & സമ്പാദിക്കാം
Home
