17 Jan 2026 3:27 PM IST
Summary
സ്ഥലം ഇടപാടിന് സ്റ്റാംപ് ഡ്യൂട്ടിയായി മാത്രം നൽകിയത് 2 .28 കോടി രൂപ.
അലിബാഗിലെ ഭൂമിക്കായി 37.86 കോടി രൂപ ചെലവാക്കിയിരിക്കുകയാണ് ക്രിക്കറ്റ് താരം വിരാട് കോലിയും ഭാര്യ അനുഷ്‌ക ശർമ്മയും. അലിബാഗിലെ റായ്ഗഡ് ജില്ലയിലാണ് അഞ്ച് ഏക്കറിലധികം ഭൂമി ഇരുവരും വാങ്ങിയത്.
റിയൽ എസ്റ്റേറ്റ് കൺസൾട്ടൻസി സ്ഥാപനമായ സിആർഇ മാട്രിക്‌സാണ് വിവരങ്ങൾ പുറത്ത് വിട്ടത്.2026 ജനുവരി 13-ന് ഇടപാട് രജിസ്റ്റർ ചെയ്തിരുന്നു. റായ്ഗഡ് ജില്ലയിലെ സിറാദിൽ സ്ഥിതിചെയ്യുന്ന രണ്ട് സ്ഥലങ്ങളാണ് ഇരുവരും വാങ്ങിയത്. ഇരുവരുടെയും ഉടമസ്ഥതയിലുള്ള ഭൂമി 21,010 ചതുരശ്ര മീറ്ററിലാണ്. ഏകദേശം 5.19 ഏക്കർ ആണ് മൊത്തം സ്ഥലം. സ്റ്റാംപ് ഡ്യൂട്ടിയായി മാത്രം 2.27 കോടി രൂപയാണ് നൽകിയത്. വമ്പൻ റിയൽ എസ്റ്റേറ്റ് ഡീൽ അലിബാഗിലെ പ്രാദേശിക വിപണിക്കും ഉണർവായി.
ഇരുവരും അലിബാഗിൽ നടത്തുന്ന ആദ്യത്തെ റിയൽ എസ്റ്റേറ്റ് നിക്ഷേപമല്ല ഇത്. 2022 ൽ, റിയൽ എസ്റ്റേറ്റ് ഡെവലപ്പറായ സമീറ ഹാബിറ്റാറ്റ്സിൽ നിന്ന് 19.24 കോടി രൂപയ്ക്ക് ഇരുവരും പ്ലോട്ടുകൾ വാങ്ങിയിരുന്നു. രണ്ട് വ്യത്യസ്ത ഇടപാടുകളിലൂടെ കോലിയും അനുഷ്ക ശർമ്മയും ചേർന്ന് ഏകദേശം എട്ട് ഏക്കർ ഭൂമിയാണ് സ്വന്തമാക്കിയത്. പിന്നീട് ഇരുവരും ഇവിടെ ലക്ഷ്വറി സ്റ്റേക്കേഷൻ പണി കഴിപ്പിച്ചിരുന്നു.
റിയൽ എസ്റ്റേറ്റ് രംഗത്ത് വമ്പൻ നിക്ഷേപങ്ങൾ
ഇരുവർക്കും മുംബൈയിലും ഗുരുഗ്രാമിലും ഉൾപ്പെടെ റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങളുണ്ട്. വേളിയിലും ജുഹുവിലുമൾപ്പെടെയാണ് റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങൾ. മുംബൈയിലെ ജുഹുവിലെ വാടക്ക് നൽകിയിരിക്കുന്ന കെട്ടിടത്തിന് 2 .76 ലക്ഷം രൂപ വീതമാണ് പ്രതിമാസ വാടക. ഗുരുഗ്രാമിലെ ഇരുവരുടെയും ബംഗ്ലാവിന് 80 കോടി രൂപയാണ് ഏകദേശ മൂല്യം കണക്കാക്കുന്നത്.
പഠിക്കാം & സമ്പാദിക്കാം
Home
