image

24 Jan 2026 10:59 AM IST

India

തുടർച്ചയായ മൂന്ന് ദിവസങ്ങളിൽ ബാങ്ക്  അവധി, പിന്നാലെ പണിമുടക്കും

MyFin Desk

തുടർച്ചയായ മൂന്ന് ദിവസങ്ങളിൽ ബാങ്ക്  അവധി, പിന്നാലെ പണിമുടക്കും
X

Summary

Bank Holidays : തുടർച്ചയായ മൂന്ന് ദിവസങ്ങളിൽ ബാങ്കുകൾ പ്രവർത്തിക്കില്ല. പിന്നാലെ പണിമുടക്കിനും ആഹ്വാനം ചെയ്ത് ബാങ്ക് സംഘടനകൾ


തുടർച്ചയായ മൂന്ന് ദിവസങ്ങളിൽ ബാങ്ക് അവധി. ജനുവരി 24 -ാം തിയതി നാലാം ശനിയാഴ്ചയായതിനാൽ ശനി, ഞായർ ദിവസങ്ങളിൽ പതിവ് വാരന്ത്യ അവധി ദിനങ്ങളാണ്. ജനുവരി 26 തിങ്കളാഴ്ച റിപ്പബ്ലിക് ദിന അവധി ദിനമാണ്. എന്നാൽ ജനുവരി 27 ന് പണിമുടക്ക് ആഹ്വാനം ചെയ്തിരിക്കുകയാണ് ബാങ്ക് ജീവനക്കാരുടെ സംഘടനകൾ.

പ്രവൃത്തി ദിനങ്ങൾ ആഴ്ചയിൽ അഞ്ചുദിവസം ആക്കണമെന്നാവശ്യപ്പെട്ടാണ് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ബാങ്ക് ജീവനക്കാരുടെ ഒമ്പത് യൂണിയനുകൾ ഉൾപ്പെടുന്നതാണ് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് . പണിമുടക്ക് പിൻവലിച്ചില്ലെങ്കിൽ തുടർച്ചയായ നാലു ദിവസങ്ങൾ ബാങ്കുകൾ അടഞ്ഞ് കിടക്കും.

ഓൺലൈൻ സംവിധാനങ്ങൾ വിനിയോഗിക്കാം

ജനുവരി 24, 25, 26 തീയതികൾ കൂടാതെ 27 നും അവധി ദിനമാകാൻ സാധ്യതയുള്ളതിനാൽ ഇടപാടുകാർ ജാഗ്രത പുലർത്തണം. നേരിട്ട് ബാങ്കിലെത്തിയുള്ള ഇടപാടുകൾ തടസപ്പെടും. അതേസമയം മുൻ വഷങ്ങളിൽ പണിമുടക്കുകൾ സൃഷ്ടിക്കുന്ന ആഘാതം ഇപ്പോഴില്ല. ഓൺലൈൻ ബാങ്കിംഗ് സജീവമായതിനാലാണിത്.