image

11 Sept 2026 10:36 AM IST

India

ബാങ്ക് പണിമുടക്ക്, തുടർച്ചയായ മൂന്ന് ദിവസങ്ങളിൽ ബാങ്കുകൾ അടഞ്ഞ് കിടക്കും

Rinku Francis

ബാങ്ക് പണിമുടക്ക്, തുടർച്ചയായ മൂന്ന് ദിവസങ്ങളിൽ ബാങ്കുകൾ അടഞ്ഞ് കിടക്കും
X

Summary

വീണ്ടും വിവിധ ബാങ്ക് യൂണിയനുകളുടെ നേതൃത്വത്തിൽ പണിമുടക്ക്. ഈ സേവനങ്ങൾ തടസപ്പെടും.


ആഴ്ചയിൽ അഞ്ച് ദിവസമായി പ്രവൃത്തി ദിവസങ്ങൾ ചുരുക്കണമെന്ന ആവശ്യമുൾപ്പെടെ ഉന്നയിച്ച് ബാങ്ക് യൂണിയനുകൾ നടത്തുന്ന സമരം തുടങ്ങി. നേരിട്ട് ബാങ്കുകളിൽ എത്തി നടത്തേണ്ട സേവനങ്ങളെ ബാങ്ക് സമരം ബാധിക്കും.

ശനിയാഴ്ച അവധിദിനമാക്കണമെന്നും തിങ്കൾ മുതൽ വെള്ളി വരെ 40 മിനിറ്റ് അധികം ജോലി ചെയ്യാൻ തയ്യാറെണെന്നും ബാങ്ക് ജീവനക്കാർ അറിയിച്ചിട്ടും ഇതിൽ തീരുമാനം ആയിട്ടില്ല. 2024 മാർച്ചിൽ ബാങ്ക് യൂണിയനുകൾ നൽകിയ നിർദ്ദേശം പിന്നീട് അംഗീകാരത്തിനായി ധനമന്ത്രാലയത്തിന് സമർപ്പിച്ചെങ്കിലും, അനുമതി ഇല്ലാത്തതിനാൽ നടപ്പിലാക്കിയിട്ടില്ല.

പ്രധാന ആവശ്യങ്ങൾ എന്തൊക്കെ?

യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് ആണ് രാജ്യവ്യാപകമായി സമരം പ്രഖ്യാപിച്ചത്. ഇന്ന് ഇന്ത്യയിലുടനീളമുള്ള ബാങ്ക് ശാഖകളുടെ പ്രവർത്തനത്തിൽ തടസ്സങ്ങൾ നേരിടും. ആഴ്ചയിലെ അഞ്ച് ദിവസത്തെ പ്രവൃത്തി ദിനം, പ്രകടനം അടിസ്ഥാനമാക്കിയുള്ള ആനുകൂല്യ സംവിധാനത്തിലെ മാറ്റങ്ങൾ, പെൻഷൻ സംബന്ധമായ വിഷയങ്ങൾ എന്നിവയാണ് യൂണിയനുകൾ ഉന്നയിക്കുന്ന പ്രധാന ആവശ്യങ്ങൾ.

ബാങ്ക് യൂണിയനുകൾക്ക് ശക്തമായ സ്വാധീനമുള്ള പൊതുമേഖലാ ബാങ്കുകളിലായിരിക്കും സമരത്തിന്റെ ആഘാതം കൂടുതൽ അനുഭവപ്പെടുക. ഡിജിറ്റൽ ബാങ്കിംഗ് സേവനങ്ങൾ തടസ്സമില്ലാതെ തുടരുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, ജീവനക്കാർ സമരത്തിൽ പങ്കെടുക്കുന്ന ഇടങ്ങളിൽ ശാഖകളിലെ ഇടപാടുകളും മറ്റ് നേരിട്ടുള്ള ബാങ്കിംഗ് പ്രവർത്തനങ്ങളും തടസ്സപ്പെട്ടേക്കാം.

ഒമ്പത് ബാങ്ക് യൂണിയനുകളെ പ്രതിനിധീകരിക്കുന്ന കൂട്ടായ്മയാണ് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ്. അഞ്ച് ദിവസം പ്രവൃത്തി ദിനമാക്കണമെന്ന പ്രധാന ആവശ്യം പരിഹരിക്കാൻ കഴിയാത്തതിൽ ജീവനക്കാരിൽ അതൃപ്തി വർദ്ധിപ്പിച്ചിട്ടുണ്ടെന്ന് യൂണിയനുകൾ ചൂണ്ടിക്കാട്ടുന്നു.

ധനകാര്യ സേവന വകുപ്പ് നിശ്ചയിച്ച പെർഫോമൻസ് ലിങ്ക്ഡ് ഇൻസെന്റീവ് പദ്ധതിക്കെതിരെയും പ്രതിഷേധമുണ്ട്. വിവേചനപരവുമായ നടപടിയാണിതെന്ന് ബാങ്ക് ജീവനക്കാർ ആരോപിക്കുന്നു. ഒരേ ജീവനക്കാർക്കിടയിൽ ആനുകൂല്യങ്ങളും വ്യത്യസ്തമായിരിക്കുന്ന രീതി ജീവനക്കാർ ചോദ്യം ചെയ്യുന്നു.

മൊത്തം ജീവനക്കാരിൽ 5% പേർക്ക് നൽകുന്ന ആനുകൂല്യങ്ങളുടെ ചെലവ്, ബാക്കിയുള്ള 95% പേർക്ക് നൽകുന്ന ആകെ ആനുകൂല്യത്തേക്കാൾ വളരെ കൂടുതലായിരിക്കും. സ്കെയിൽ IV-ഉം അതിനുമുകളിലുമുള്ള ഉദ്യോഗസ്ഥർക്കുമാണ് പിഎൽഐ ഘടന ബാധകമായിരിക്കുക.

ഈ സേവനങ്ങൾ തടസപ്പെടും

സമരം പ്രധാനമായും ബാങ്കിന്റെ നേരിട്ടുള്ള പ്രവർത്തനങ്ങളെയാണ് ബാധിക്കുക. ശാഖകൾ സന്ദർശിച്ച് പണം നിക്ഷേപിക്കൽ, പിൻവലിക്കൽ, പാസ്‌ബുക്ക് അപ്‌ഡേറ്റ്, ചെക്ക് സംബന്ധമായ ആവശ്യങ്ങൾ, ലോക്കർ സൗകര്യം, കെവൈസി സേവനങ്ങൾ, പെൻഷൻ രേഖകൾ, വായ്പയുമായി ബന്ധപ്പെട്ട നേരിട്ടുള്ള പ്രവർത്തനങ്ങൾ എന്നിവയിൽ തടസ്സങ്ങൾ നേരിടും.ഡിമാൻഡ് ഡ്രാഫ്റ്റുകൾ, ശാഖയുടെ അംഗീകാരം വേണ്ട് മറ്റ് സേവനങ്ങൾ എന്നിവയെയും സമരം ബാധിക്കും. അതേസമയം യുപിഐ പേയ്‌മെന്റുകൾ, ഡിജിറ്റൽ ബാങ്കിംഗ് എന്നിവക്ക് തടസമില്ല. 2026 സെപ്റ്റംബർ 28 മുതൽ 30 വരെ മൂന്ന് ദിവസത്തെ രാജ്യവ്യാപക സമരത്തിനും ബാങ്കിംഗ് യൂണിയനുകൾ ആഹ്വാനം ചെയ്തിട്ടുണ്ട്.