12 Aug 2026 11:35 AM IST
Summary
റെസ്റ്റോറൻ്റുകളിൽ ഇനി തോന്നുന്ന പോലെ ഭക്ഷണം ഉണ്ടാക്കരുത്, കർശന മാനദണ്ഡങ്ങളുമായി കർണാടക .ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ ഉൾപ്പെടെ പിടിച്ചെടുത്തത് കിലോകണക്കിന് പഴകിയ മത്സ്യവും മാംസവും.
ഭക്ഷ്യ സുരക്ഷ കർശനമാക്കി കർണാടക. ബെംഗളൂരുവിലുടനീളം ഫൈഫ് സ്റ്റാർ ഹോട്ടലുകളിൽ പരിശോധനകൾ ശക്തമാക്കിയ സാഹചര്യത്തിൽ ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, ഭക്ഷ്യ ബിസിനസുകൾ എന്നിവയ്‌ക്കായി പ്രത്യേക മാർഗനിർദേശം പുറത്തിറക്കി . ഭക്ഷ്യോൽപ്പന്നങ്ങളുടെ സുരക്ഷിതമായ സംഭരണം, താപനില നിയന്ത്രണങ്ങൾ , ശുചിത്വം, എന്നിവക്കെല്ലാം ഇനി കൃത്യമായ മാനദണ്ഡങ്ങൾ വരും.
ഭക്ഷണം കൈകാര്യം ചെയ്യുന്നവരുടെ ആരോഗ്യ പരിശോധനകളും ഇനി നിർബന്ധമാകും. ശരിയായ മാലിന്യ നിർമാർജനം വേണമെന്നും പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ അനുശാസിക്കുന്നു. അടുത്തിടെ നടത്തിയ പരിശോധനകളിൽ കാലാവധി കഴിഞ്ഞതും ചീഞ്ഞതുമായ ഭക്ഷണം ഉൾപ്പെടെ പാകം ചെയ്യുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് നീക്കം.
ശുചിത്വവും ജലസുരക്ഷയും ഉറപ്പാക്കണം
കർണാടക ഭക്ഷ്യ സുരക്ഷാ വകുപ്പ് ചൊവ്വാഴ്ച ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, കാറ്ററിംഗ് കമ്പനികൾ തുടങ്ങിയവക്ക് ഇത് സംബന്ധിച്ച നിർദേശങ്ങൾ നൽകി. സംസ്ഥാനത്തുടനീളം പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്. മിച്ചം വന്ന ഭക്ഷണം കൈകാര്യം ചെയ്യുന്നതിൽ മാത്രമല്ല, സംഭരണം, ഗതാഗതം, ജല സുരക്ഷ, മാലിന്യ സംസ്കരണം എന്നിവ ഉൾപ്പെടെയുള്ള കാര്യങ്ങളിലും കട ഉടമകൾ ശ്രദ്ധ ചെലുത്തണം.
ഓഗസ്റ്റ് 7 മുതൽ ഓഗസ്റ്റ് 9 വരെ ബെംഗളൂരുവിലുടനീളം നടത്തിയ പ്രത്യേക പരിശോധനയിൽ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ അറപതോളം ത്രീ സ്റ്റാർ, ഫൈവ് സ്റ്റാർ ഹോട്ടലുകൾ പരിശോധിക്കുകയും കേടായ ഭക്ഷ്യ വിഭവങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു, 1,000 കിലോയിലധികം ഭക്ഷ്യോൽപ്പന്നങ്ങളാണ് പിടിച്ചെടുത്തത്.
പഠിക്കാം & സമ്പാദിക്കാം
Home
