31 March 2026 7:29 PM IST
Summary
95.22 വരെ ഇടിഞ്ഞ രൂപ 94.78ല്‍ വ്യാപാരം അവസാനിപ്പിച്ചു
ഈ വര്‍ഷം തുടക്കം മുതല്‍ യുഎസ് ഡോളറിനെതിരെ മൂല്യമിടിവ് രേഖപ്പെടുത്തിയതോടെ ഇന്ത്യന്‍ രൂപ ഏഷ്യയിലെ ഏറ്റവും മോശം പ്രകടനം കാഴ്ചവെക്കുന്ന കറന്‍സിയായി മാറി. 95.22 വരെ ഇടിഞ്ഞ രൂപ 94.78ല്‍ വ്യാപാരം അവസാനിപ്പിച്ചു. പശ്ചിമേഷ്യന്‍ സംഘര്‍ഷം തുടരുന്നതും ക്രൂഡ്ഓയില്‍ വില ബാരലിനു 115 ഡോളറിനു മുകളിലായതുമാണ് രൂപയെ തളര്‍ത്തുന്നത്.
ഓഹരി വിപണികളില്‍നിന്ന് വിദേശനിക്ഷേപകര്‍ വലിയതോതില്‍ പിന്മാറുന്നതും രൂപയ്ക്കു തിരിച്ചടിയാകുന്നുണ്ട്. സെന്‍സെക്‌സും നിഫ്റ്റിയും ഇന്നലെയും 2 ശതമാനത്തിനു മുകളില്‍ ഇടിവു രേഖപ്പെടുത്തി.
മൂന്ന് മാസത്തിനിടെ 4.1 ശതമാനമാണ് ഇന്ത്യന്‍ രൂപയുടെ മൂല്യമിടിഞ്ഞത്. മിക്ക ഏഷ്യന്‍ കറന്‍സികളും നിലവില്‍ സമ്മര്‍ദത്തിലാണെങ്കിലും, ചൈനീസ് യുവാന്‍ ഡോളറിനെതിരെ മൂല്യവര്‍ധന നേടി മികച്ച പ്രകടനം കാഴ്ചവെച്ചു. രൂപയ്ക്ക് തൊട്ടുപിന്നില്‍ തായ്‌ലന്‍ഡ് കറന്‍സിയായ 'ബാത്ത്' 3.5 ശതമാനം ഇടിവോടെ രണ്ടാം സ്ഥാനത്തുണ്ട്.
ആഗോളവും ആഭ്യന്തരവുമായ വിവിധ കാരണങ്ങള്‍ രൂപയുടെ മൂല്യമിടിയുന്നതിന്് കാരണമായി. അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകള്‍ ഉയര്‍ന്ന നിലയില്‍തന്നെ നിലനിര്‍ത്തുമെന്ന പ്രതീക്ഷകള്‍ യുഎസ് ഡോളറിനെ ശക്തിപ്പെടുത്തി. ഇത് ഇന്ത്യയുള്‍പ്പെടെ വളര്‍ന്നുവരുന്ന വിപണികളിലെ കറന്‍സികളെ പ്രതികൂലമായി ബാധിച്ചു. വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയില്‍ നിന്ന് വന്‍തോതില്‍ പണം പിന്‍വലിക്കുന്നതും രൂപയുടെ മൂല്യത്തെ ബാധിക്കുന്നു.
പഠിക്കാം & സമ്പാദിക്കാം
Home
