image

17 March 2023 2:10 PM GMT

India

ബിസ്‌ലേരി ഏറ്റെടുക്കല്‍: ചര്‍ച്ച അവസാനിപ്പിച്ചുവെന്നും കരാറില്‍ ഏര്‍പ്പെടുന്നില്ലെന്നും ടാറ്റ ഗ്രൂപ്പ്

MyFin Desk

tata bisleri deal news
X

tata bisleri deal news

Summary

  • ബിസ്ലേരി ഇന്റര്‍നാഷണല്‍ കമ്പനിയെ 6,000-7,000 കോടി രൂപയ്ക്ക് ടാറ്റ ഏറ്റെടുത്തേക്കുമെന്ന് നവംബറില്‍ ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.


മുംബൈ: ബിസ്‌ലേരി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ അവസാനിപ്പിച്ചുവെന്നറിയിച്ച് ടാറ്റാ കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ്. 'ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ബിസ്ലേരിയുമായുള്ള ചര്‍ച്ചകള്‍ അവസാനിപ്പിച്ചതായി അറിയിക്കുന്നു, കൂടാതെ ഈ വിഷയത്തില്‍ കമ്പനി ഒരു നിശ്ചിത കരാറിലോ ബാധ്യതാ പ്രതിബദ്ധതയിലോ ഏര്‍പ്പെട്ടിട്ടില്ലെന്ന് സ്ഥിരീകരിക്കാന്‍ ആഗ്രഹിക്കുന്നു,'' ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്സ് സ്റ്റോക്ക് എക്സ്ചേഞ്ച് ഫയലിംഗില്‍ അധികൃതര്‍ പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും വലിയ കുപ്പിവെള്ള നിര്‍മ്മാതാക്കളില്‍ ഒന്നായ ബിസ്ലേരി ഇന്റര്‍നാഷണല്‍ കമ്പനിയെ 6,000-7,000 കോടി രൂപയ്ക്ക് ടാറ്റ ഏറ്റെടുത്തേക്കുമെന്ന് നവംബറില്‍ ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

മകള്‍ ജയന്തിക്ക് ബിസിനസില്‍ താല്‍പര്യമില്ലെന്നും, ബിസ്ലേരിയെ അടുത്ത ഘട്ട വളര്‍ച്ചയിലേക്ക് കൊണ്ടുപോകാന്‍ ഒരു പിന്‍ഗാമിയില്ലെന്നും അഭിപ്രായപ്പെട്ടിരുന്ന ബിസ്ലേരി ഉടമ രമേഷ് ചൗഹാന്‍, ടാറ്റ ഗ്രൂപ്പിന് കമ്പനി കൈമാറുന്നതില്‍ സംതൃപ്തനാണെന്നും മൂല്യങ്ങളുടെയും സമഗ്രതയുടെയും ടാറ്റ സംസ്‌കാരം ഇഷ്ടപ്പെടുന്നുവെന്നുവെന്ന് വ്യക്തമാക്കിയെന്നുമാണ് നേരത്തെ റിപ്പോര്‍ട്ടുകള്‍. വന്നത്. മാത്രമല്ല റിലയന്‍സ് റീട്ടെയില്‍, നെസ്ലെ, ഡാനോണ്‍ എന്നിവയുള്‍പ്പെടെ നിരവധിപ്പേര്‍ ബിസ ലേരിയെ ഏറ്റെടുക്കാന്‍ മുന്നോട്ട് വന്നിരുന്നു. എഫ്എംസിജി മേഖലയിലെ മുന്‍നിരക്കാരായ ടാറ്റ കണ്‍സ്യൂമര്‍ നിലവില്‍ ഹിമാലയന്‍ എന്ന ബ്രാന്‍ഡില്‍ ടാറ്റ കോപ്പര്‍ പ്ലസ് വാട്ടര്‍, ടാറ്റ ഗ്ലൂക്കോ പ്ലസ് എന്നിവ വിപണിയിലിറക്കുന്നുണ്ട്.

ഇറ്റാലിയന്‍ ബ്രാന്‍ഡായ ബിസ്ലേരി 1965 ലാണ് മുംബൈയില്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. 1969 ല്‍ ചൗഹാന്‍ സഹോദരന്മാര്‍ ബ്രാന്‍ഡിനെ ഏറ്റെടുത്തു. 1993 ലാണ് രമേശ് ചൗഹാന്‍ സഹോദരന്‍ പ്രകാശ് എന്നിവരില്‍ നിന്ന് ശീതള പാനീയ ബ്രാന്‍ഡുകളായ തംപ്‌സ് അപ്, ഗോള്‍ഡ് സ്‌പോട്ട്, ലിംക എന്നിവയെ കൊക്കകോള ഏറ്റെടുത്തത്. നിലവില്‍ കമ്പനിക്ക് 122 പ്ലാന്റുകളുണ്ട് അവയില്‍ 13 എണ്ണം കമ്പനി ഉടമസ്ഥതയിലുള്ളതാണ്. ഇന്ത്യയിലും അയല്‍ രാജ്യങ്ങളിലുമായി 4,500 വിതരണക്കാരും, 5,000 ട്രക്കുകളുമടങ്ങുന്ന ശൃംഖലയും കമ്പനിക്കുണ്ട്. 2023 സാമ്പത്തിക വര്‍ഷത്തിലെ ബിസ്ലേരിയുടെ പ്രതീക്ഷിക്കുന്ന വിറ്റുവരവ് 2,500 കോടി രൂപയും, ലാഭം 220 കോടി രൂപയുമാണ്.