image

2 Jan 2026 6:47 PM IST

India

Electronic Components:ഇലക്ട്രോണിക്‌സ് ഘടകങ്ങളുടെ നിര്‍മ്മാണ പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം

MyFin Desk

it ministry seeks approval for electronics manufacturing package
X

Summary

41,863 കോടി രൂപയുടെ പദ്ധതിക്കാണ് ഇലക്ട്രോണിക്‌സ് ആന്റ് ഐടി മന്ത്രാലയം അനുമതി നല്‍കിയത്


ഇലക്ട്രോണിക്‌സ് കമ്പോണന്റ്‌സ് മാനുഫാക്ചറിംഗ് സ്‌കീം പ്രകാരം 22 പുതിയ നിര്‍ദേശങ്ങള്‍ അംഗീകരിച്ചതായി ഇലക്ട്രോണിക്‌സ് ആന്റ് ഐടി മന്ത്രാലയം അറിയിച്ചു. സ്‌കീമിന്റെ മൂന്നാം ഘട്ടത്തിലാണ് അംഗീകാരം നല്‍കിയത്. 41,863 കോടി രൂപയുടെ നിക്ഷേപവും 2,58,152 കോടി രൂപയുടെ ഉത്പാദനവും പ്രതീക്ഷിക്കുന്നു. ബിപിഎല്‍, വിപ്രോ ഹൈഡ്രോളിക്‌സ്, മദര്‍സണ്‍ ഇലക്ട്രോണിക്‌സ്, ടാറ്റ ഇലക്ട്രോണിക്‌സ്, സാംസങ് ഡിസ്‌പ്ലേ, ഡിക്‌സണ്‍ ഇലക്ട്രോണിക്‌സ്, എടിഎല്‍ ബാറ്ററി ടെക്‌നോളജി തുടങ്ങിയ കമ്പനികളുടെ നിര്‍ദേശങ്ങളാണ് അംഗീകരിച്ചത്. കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് കമ്പനികള്‍ക്ക് ഇത് സംബന്ധിച്ച കത്തുകള്‍ നല്‍കി. പദ്ധതി നടപ്പിലാക്കുന്നതോടെ 33,791 പേര്‍ക്ക് തൊഴില്‍ ലഭിക്കും.

മൊബൈല്‍ നിര്‍മ്മാണം, ടെലികോം, ഉപഭോക്തൃ ഇലക്ട്രോണിക്‌സ്, സ്ട്രാറ്റജിക് ഇലക്ട്രോണിക്‌സ്, ഓട്ടോമോട്ടീവ്, ഐടി ഹാര്‍ഡ്വെയര്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണത്തിനാണ് അംഗീകാരം നല്‍കിയത്. ആന്ധ്രാപ്രദേശ്, ഹരിയാന, കര്‍ണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, തമിഴ്നാട്, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ എന്നിവയുള്‍പ്പെടെ എട്ട് സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന പദ്ധതികളാണ് അംഗീകരിച്ചിരിക്കുന്നത്.

ആഭ്യന്തര വിതരണ ശൃംഖലകളെ ഗണ്യമായി ശക്തിപ്പെടുത്തുക, നിര്‍ണായക ഇലക്ട്രോണിക് ഘടകങ്ങളുടെ ഇറക്കുമതി ആശ്രിതത്വം കുറയ്ക്കുക, ഇന്ത്യന്‍ ഇലക്ട്രോണിക്‌സ് മേഖലയുടെ വളര്‍ച്ചയെ പിന്തുണയ്ക്കുക എന്നിവയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.