image

25 Dec 2025 9:34 AM IST

India

Aravally Hills mining:ആരവല്ലി മലനിരകളില്‍ പുതിയ ഖനന ലൈസന്‍സുകള്‍ നല്‍കുന്നത് കേന്ദ്രസര്‍ക്കാര്‍ വിലക്കി

MyFin Desk

Aravally Hills mining:ആരവല്ലി മലനിരകളില്‍ പുതിയ ഖനന ലൈസന്‍സുകള്‍ നല്‍കുന്നത് കേന്ദ്രസര്‍ക്കാര്‍ വിലക്കി
X

Summary

മലനിരകള്‍ സ്ഥിതി ചെയ്യുന്ന ഗുജറാത്ത്, രാജസ്ഥാന്‍, ഹരിയാന, ഡല്‍ഹി എന്നീ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കി


ആരവല്ലി മലനിരകളില്‍ ഖനനത്തിനായി പുതിയ അനുമതികള്‍ നല്‍കരുതെന്ന് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ഇത് സംബന്ധിച്ചുള്ള ഉത്തരവ് മലനിരകള്‍ സ്ഥിതി ചെയ്യുന്ന ഗുജറാത്ത്, രാജസ്ഥാന്‍, ഹരിയാന, ഡല്‍ഹി എന്നീ സംസ്ഥാനങ്ങള്‍ക്ക് നല്‍കി. നിലവിലുള്ള ഖനന പ്രവര്‍ത്തനങ്ങള്‍ കര്‍ശനമായി നിയന്ത്രിക്കാനും നിര്‍ദ്ദേശമുണ്ട്.

ആരവല്ലി മലനിരകളില്‍ വ്യാപകമായി അനധികൃത ഖനനത്തിന് വഴിതുറക്കും എന്നതായിരുന്നു പരിസ്ഥിതി പ്രവര്‍ത്തകരുടെയടക്കം ആശങ്ക. ഖനന പ്രവര്‍ത്തനത്തിനെതിരെ ജനങ്ങളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രം ഖനനം സംബന്ധിച്ച നടപടികളില്‍ പിന്നോട്ടുപോയത്. നിലവിലെ ഖനനങ്ങള്‍ മാനദണ്ഡങ്ങള്‍ പാലിച്ചാണോ എന്നതും പരിശോധിക്കും. ഇതിനായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഫോറസ്റ്റ്‌റി ആന്‍ഡ് റിസര്‍ച്ച് എജ്യുക്കേഷനെ ചുമതലപ്പെടുത്തി. ആരവല്ലി മേഖലയ്ക്കായി ഒരു സുസ്ഥിര ഖനന മാനേജ്‌മെന്റ് പദ്ധതി തയ്യാറാക്കാനും നിര്‍ദേശമുണ്ട്.

ഭൂനിരപ്പില്‍ നിന്ന് 100 മീറ്ററെങ്കിലും ഉയര്‍ന്നുനില്‍ക്കുന്ന കുന്നുകളോ 500 മീറ്ററിനുള്ളില്‍ സ്ഥിതി ചെയുന്ന കുന്നുകളോ ഭൂപ്രദേശമോ ആണ് ആരവല്ലി കുന്നുകളായി കണക്കാക്കപ്പെടുക എന്നതായിരുന്നു സുപ്രീംകോടതിയുടെ പുതിയ നിര്‍വചനം. ആരവല്ലിയിലുള്ളത് ഭൂരിഭാഗവും ചെറിയ കുന്നുകളാണ്. അതിനാല്‍ തന്നെ സുപ്രീംകോടതിയുടെ ഈ നിര്‍വചനം മലനിരകളുടെ സംരക്ഷണം ഇല്ലാതെയാക്കും എന്നും അനധികൃത ഖനനം അടക്കമുള്ള പ്രവര്‍ത്തികള്‍ വ്യാപകമാകും എന്നതാണ് ആശങ്ക.