22 March 2024 11:52 AM IST
Summary
- ഊർജ മേഖലയിലെ പരിഷ്കരണത്തിന്റെ ഭാഗമായാണ് കേന്ദ്രം വായ്പക്ക് അനുമതി നൽകിയത്
- വികസനാവശ്യങ്ങൾക്കും സാമ്പത്തിക വർഷാവസാനത്തെ ചെലവുകൾക്കുമാണ് തുക വിനിയോഗിക്കുക
കേരളം 4866 കോടി രൂപ കൂടി കടമെടുക്കുന്നു.
കേരളത്തിന് 4866 കോടി രൂപകൂടി കടമെടുക്കാൻ കേന്ദ്രത്തിന്റെ അനുമതി ലഭിച്ചു. ഇതിനായുള്ള ലേലം 26ന് നടക്കും.
ഊർജ മേഖലയിലെ പരിഷ്കരണത്തിന്റെ ഭാഗമായാണ് കേന്ദ്രം വായ്പക്ക് അനുമതി നൽകിയത്. ഇതടക്കം 13,609 കോടി വായ്പയെടുക്കാൻ കോടതിയിൽ സമ്മതിച്ചെങ്കിലും തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടു മുമ്പാണ് 4866 കോടിക്ക് രേഖാമൂലം അനുമതി നൽകിയത്.
വൈദ്യുതി മേഖലയിലെ നഷ്ടം പരിഹരിക്കാൻ സ്വീകരിച്ച നടപടികളുടെ പേരില്‍ 4866 കോടി കേരളത്തിന് കടമെടുക്കാം. ഈ തുകയ്ക്ക് റിസർവ് ബാങ്ക് വഴി ഇറക്കുന്ന കടപ്പത്രങ്ങളുടെ ലേലം ചൊവ്വാഴ്ച നടക്കും.വികസനാവശ്യങ്ങൾക്കും സാമ്പത്തിക വർഷാവസാനത്തെ ചെലവുകൾക്കുമാണ് തുക വിനിയോഗിക്കുക.
13,609 കോടിയിൽ 8742 കോടിക്ക് നേരത്തേ വായ്പാനുമതി നൽകിയിരുന്നു. ഇതിൽനിന്നാണ് ക്ഷേമ പെൻഷനടക്കം തുക കണ്ടെത്തിയത്.
പഠിക്കാം & സമ്പാദിക്കാം
Home
