image

18 Jan 2026 6:59 PM IST

India

Chabahar Port Iran:ഇറാനിലെ ചബഹാർ തുറമുഖത്ത് നിന്ന് പിന്മാറില്ലെന്ന് ഇന്ത്യ

MyFin Desk

Chabahar Port Iran:ഇറാനിലെ ചബഹാർ തുറമുഖത്ത് നിന്ന് പിന്മാറില്ലെന്ന് ഇന്ത്യ
X

Summary

ചബഹാര്‍ തുറമുഖ പ്രവര്‍ത്തനങ്ങൾക്ക് ഇന്ത്യ യുഎസുമായി ചര്‍ച്ചകള്‍ നടത്തിവരികയാണെന്ന് വിദേശകാര്യ മന്ത്രാലയം


ഇറാനു മേലുള്ള യുഎസ് ഉപരോധങ്ങള്‍ കാരണം ചബഹാര്‍ തുറമുഖത്തിലെ ഇന്ത്യന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയ ഇളവ് 2026 ഏപ്രില്‍ 26-ന് അവസാനിക്കും. പദ്ധതിയുടെ സാമ്പത്തികവും ഭൗമരാഷ്ട്രീയവുമായ പ്രാധാന്യം കാരണം അവിടെ നിന്ന് പിന്മാറില്ലെന്ന് ഇന്ത്യ സൂചന നല്‍കി. ചബഹാര്‍ തുറമുഖത്ത് പ്രവര്‍ത്തനം നടത്തുന്നതിന് ഇന്ത്യ യുഎസുമായി ചര്‍ച്ചകള്‍ നടത്തിവരികയാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ഇറാനെതിരായ യുഎസ് ഉപരോധങ്ങള്‍ കൂടുതല്‍ ശക്തമാക്കുകയും ടെഹ്റാനുമായി ബിസിനസ്സ് നടത്തുന്ന രാജ്യങ്ങള്‍ക്ക് അധിക താരിഫ് നേരിടേണ്ടിവരുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കിയിട്ടും ഇന്ത്യ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്നു. ഇറാന്റെ തെക്കുകിഴക്കന്‍ തീരത്ത് സ്ഥിതി ചെയ്യുന്ന ചബഹാര്‍, ഇന്ത്യയുടെ ഏകപടിഞ്ഞാറന്‍ സമുദ്ര ഇടനാഴിയാണ്. അഫ്ഗാനിസ്ഥാനിലേക്കും മധ്യേഷ്യയിലേക്കും ഇതുവഴി നേരിട്ട് പ്രവേശനം നല്‍കുന്നു.

പാകിസ്ഥാന്റെ നിയന്ത്രണം

പ്രധാന ക്രോസിംഗുകളില്‍ പാകിസ്ഥാന്റെ നിയന്ത്രണം കാരണം, പതിറ്റാണ്ടുകളായി, അഫ്ഗാനിസ്ഥാനിലേക്ക് സാധനങ്ങള്‍ അയയ്ക്കുന്നതില്‍ ഇന്ത്യ തടസ്സങ്ങള്‍ നേരിടുന്നു. പ്രാദേശിക,രാഷ്ട്രീയ തടസ്സങ്ങളെ മറികടക്കുന്നതിന് ചബഹാര്‍ തുറമുഖം സഹായിക്കുന്നു.

ഇന്ത്യയെ ഇറാന്‍, റഷ്യ, യൂറോപ്പ് എന്നിവയുമായി കടല്‍, റോഡ്, റെയില്‍ ലിങ്കുകളുടെ സംയോജനത്തിലൂടെ ബന്ധിപ്പിക്കുന്ന ഒരു മള്‍ട്ടി-മോഡല്‍ ശൃംഖലയായ ഇന്റര്‍നാഷണല്‍ നോര്‍ത്ത്-സൗത്ത് ട്രാന്‍സ്പോര്‍ട്ട് കോറിഡോറിന്റെ കേന്ദ്രബിന്ദുവാണ് ചബഹാര്‍. സൂയസ് കനാല്‍ വഴിയുള്ള പരമ്പരാഗത റൂട്ടുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ ഇടനാഴി ഗതാഗത സമയവും ലോജിസ്റ്റിക്‌സ് ചെലവുകളും കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു, ഇത് യുറേഷ്യന്‍ വിപണികളുമായുള്ള ഇന്ത്യയുടെ ബന്ധം ശക്തിപ്പെടുത്തുന്നു.

2024 ല്‍, ഇന്ത്യന്‍ പോര്‍ട്ട്‌സ് ഗ്ലോബല്‍ ലിമിറ്റഡ് വഴി ചബഹാറില്‍ ഒരു ടെര്‍മിനല്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള 10 വര്‍ഷത്തെ കരാറില്‍ ഇന്ത്യ ഒപ്പുവച്ചു. ഏകദേശം 120 മില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് വാഗ്ദാനം ചെയ്യുന്നത്.