image

20 Jan 2026 5:54 PM IST

India

Republic Day Offers : റിപ്പബ്ലിക് ദിനം; തകർപ്പൻ ഓഫറുകൾ പ്രഖ്യാപിച്ച് ഇ കൊമേഴ്സ് സൈറ്റുകളും റിലയൻസും

MyFin Desk

annual salary of rs 3.40 crore, great job offer
X

Summary

മിക്സർ ഗ്രൈൻഡറിന് 999 രൂപ, ലാപ്ടോപ്പുകൾക്കും ഗാഡ്ജറ്റുകൾക്കും തകർപ്പൻ ഓഫർ, റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് കിടിലൻ ഓഫറുകളുമായി ഇ കൊമേഴ്സ് സൈറ്റുകളും സ്മാർട്ട് ബസാറും


റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് തകർപ്പൻ ഓഫറുകൾ പ്രഖ്യാപിച്ച് ഇ കൊമേഴ്സ് സൈറ്റുകളും റിലയൻസിൻ്റെ സ്മാർട്ട് ബസാറും. ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിലിൻ്റെ ഭാ​ഗമായി ഒരു ലക്ഷം രൂപയിൽ താഴെയുള്ള ലാപ്‌ടോപ്പുകൾക്ക് മികച്ച ഡീലുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.ലെനോവോ യോഗ സ്ലിം അൾട്രാ 5 ലാപ്ടോപ്പിന് 76,990 രൂപയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ജനുവരി 16 നാണ് ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിൽ ആരംഭിച്ചത്. ആമസോണിന്റെ ഈ വർഷത്തെ ആദ്യ പ്രധാന ഇവന്റാണിത്. സ്മാർട്ട്‌ഫോണുകൾ, ടാബ്‌ലെറ്റുകൾ, ലാപ്‌ടോപ്പുകൾ, സ്മാർട്ട് വാച്ചുകൾ, ഇയർഫോണുകൾ, സ്മാർട്ട് ടിവികൾ തുടങ്ങി നിരവധി ഉൽപ്പന്നങ്ങൾ ക്ക് വലിയ കിഴിവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ബാങ്ക് ഓഫറുകൾ, എക്‌സ്‌ചേഞ്ച് ബോണസുകൾ എന്നിവയിലൂടെയും വ്യക്തികൾക്ക് ഓഫറുകൾ ലഭിക്കും. എസ്ബിഐ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചുള്ള ഇടപാടുകൾക്ക് വരിക്കാരല്ലാത്തവർക്ക് 10 ശതമാനം വരെ അധിക കിഴിവ് ലഭിക്കും.അതേസമയം പ്രൈം അംഗങ്ങൾക്ക് 12.5 ശതമാനം വരെ കിഴിവ് ലഭിക്കും.

മിക്സർ ഗ്രൈൻഡറിന് 999 രൂപ

മിക്സർ ഗ്രൈൻഡറുകൾക്ക് 999 രൂപ മുതൽ ഓഫർ സ്മാർട്ട്ബസാർ പ്രഖ്യാപിച്ചിട്ടുണ്ട്. പലവ്യഞ്ജനങ്ങൾ, മറ്റ് നിത്യോപയോഗ സാധനങ്ങൾ എന്നിവക്കും സ്മാർട്ട് ബസാർ ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ജനുവരി 21 മുതൽ 26 വരെയാണ് ഫൂൾ പൈസ വസൂൽ എന്ന പേരിലുള്ള പ്രത്യേക വിൽപ്പന. വീട്ടുസാധനങ്ങൾ, ഗൃഹോപകരണങ്ങൾ എന്നിവക്കെല്ലാം പ്രത്യേക ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്.