2 Feb 2026 4:19 PM IST
CJ Roy Instagram : സിജെ റോയി; അവസാന ഇൻസ്റ്റഗ്രാം റീൽ കണ്ടത് 89 ലക്ഷം പേർ. ഫോളോ ചെയ്തിരുന്നത് 13 ലക്ഷം പേർ
MyFin Desk
Summary
CJ Roy Instagram Followers : കോൺഫിഡൻ്റ് ഗ്രൂപ്പ് ചെയർമാനായിരുന്ന സിജെ റോയിയുടെ അവസാന സന്ദേശം. ഇൻസ്റ്റഗ്രാം റീൽ കണ്ടത് 89 ലക്ഷം പേർ. ഫോളോ ചെയ്തിരുന്നത് 13 ലക്ഷം പേർ.
മരണമടഞ്ഞ വ്യവസായി സിജെ റോയിയെ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നത് 13 ലക്ഷം പേർ. ഏറ്റവുമൊടുവിൽ പോസ്റ്റ് ചെയ്ത രണ്ട് പോസ്റ്റുകളിൽ ഒന്ന് റിപ്പബ്ലിക് ദിനത്തിന് പോസ്റ്റ് ചെയ്തതാണ്. റിപ്പബ്ലിക് ദിന സന്ദേശം കണ്ടത് 89 ലക്ഷം പേർ. കുടുംബവുമൊത്തുള്ള ന്യൂ ഇയർ ആശംസകളായിരുന്നു മറ്റൊന്ന്.
201 കുട്ടികൾക്ക് പ്രഖ്യാപിച്ച ഒരു കോടി രൂപയുടെ സ്കോളർഷിപ്പിനെ കുറിച്ചുള്ള പോസ്റ്റ് ഇൻസ്റ്റയിൽ പിൻ ചെയ്തിട്ടുണ്ട്. 2025 ഫെബ്രുവരിയിലാണിത് പോസ്റ്റ് ചെയ്തിരിക്കുന്നത്. ബെംഗളൂരുവിലെ ബിഗ് ബോസ്ഹൗസ് സന്ദർശന വേളയിൽ വിജയികൾക്ക് കോൺഫിഡൻ്റ് ഗ്രൂപ്പ് നൽകുന്ന സമ്മാനത്തുക വെളിപ്പെടുത്തി ചെയ്ത റീലാണ് ഒടുവിലത്തെ വീഡിയോകളിൽ മറ്റൊന്ന്. ഇത് 59 ലക്ഷം പേരാണ് കണ്ടത്. ഭാര്യക്കൊപ്പം ബുഗാട്ടിയിൽ യാത്ര ചെയ്യുന്ന വീഡിയോയും ലക്ഷക്കണക്കിനാളുകൾ കണ്ടിരുന്നു.
റോയിയുടെ ആഡംബര വാഹന ശേഖരമാണ് ആരാധകരിൽ മിക്കവരെയും വിസ്മയിപ്പിച്ചിരുന്നത്. വിവിധ റോൾസ് റോയ്സ് മോഡലുകളും ബുഗാട്ടിയുമുൾപ്പെടെ ഇൻസ്റ്റ അക്കൗണ്ടിലൂടെ പങ്ക് വെച്ചിരുന്നു. ജീവിതം ആഘോഷമാക്കുന്നയാളാണ് താൻ എന്നും 36 -ാം വയസിൽ ആദ്യ വിമാനം വാങ്ങുമ്പോൾ ചാർട്ടഡ് ലൈസൻസ് ലഭിച്ചിരുന്നു എന്നും റോയി പറയുന്ന വീഡിയോയുമുണ്ട്.
പഠിക്കാം & സമ്പാദിക്കാം
Home
