10 Oct 2026 4:07 PM IST
Summary
പ്രധാനമന്ത്രി ഭയപ്പെടുന്നുവെന്ന് തെളിയിച്ചിരിക്കുന്നു എന്ന് അരവിന്ദ് കേജ്‍രിവാൾ. സമരമുഖത്ത് നിന്ന് നൂറുകണക്കിന് നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കി. പ്രതിഷേധ തീയിൽ ഡൽഹി.
സിജെപിയും ഇന്ത്യാസഖ്യവും ചേർന്ന് ജന്തർ മന്തറിൽ നടത്തുന്ന പ്രതിഷേധ റാലിയിൽ നൂറുകണക്കിന് പ്രക്ഷോഭകർ കസ്റ്റഡിയിൽ. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ജന്തർ മന്തറിൽ നടക്കാനിരുന്ന പ്രതിഷേധത്തിന് മുന്നോടിയായി, ഡൽഹി വിമാനത്താവളത്തിൽ വന്നിറങ്ങിയ സിജെപി , പ്രതിനിധികളായ അഭിജീത് ദിപ്കെ, സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സിജെപിയുടെ നിയമവിഭാഗം മേധാവി രത്ന സിംഗ്, യൂട്യൂബർ ധ്രുവ് റാഠി എന്നിവരടക്കം 400-ലധികം പേരെയാണ് ഇതോടകം കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
രാജീവ് ചൗക്ക്, ന്യൂഡൽഹി, സെൻട്രൽ സെക്രട്ടേറിയറ്റ്, പട്ടേൽ ചൗക്ക്, എന്നിവയുൾപ്പെടെ 45 ഡൽഹി മെട്രോ സ്റ്റേഷനുകൾ അടച്ചിരുന്നു. ശനിയാഴ്ച പുലർച്ചെ 4 മുതൽ ഉച്ചയ്ക്ക് 2 വരെ ന്യൂഡൽഹി, ഹസ്രത്ത് നിസാമുദ്ദീൻ സ്റ്റേഷനുകളിൽ എത്തേണ്ടിയിരുന്ന 250-ലധികം ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട്. ജൻപഥ്-കർത്തവ്യ പഥ് ജംഗ്ഷന് ചുറ്റുമുള്ള 4 കിലോമീറ്റർ പരിധിയിൽ 24 മണിക്കൂർ നേരത്തേക്ക് ഇന്റർനെറ്റ് സേവനങ്ങളും നിർത്തിവച്ചിരിക്കുകയാണ്.
ഡൽഹിയിൽ ഇൻ്റർനെറ്റ് നിയന്ത്രണവും
അരവിന്ദ് കേജ്‍രിവാളിനെ ഉൾപ്പെടെ ഡൽഹി പോലീസ് കസ്റ്റഡിയിൽ എടുത്തു. പ്രതിഷേധം തടയാൻ മധ്യ ഡൽഹിയിൽ വലിയ സുരക്ഷാ നിയന്ത്രണങ്ങളാണ് പോലീസ് ഏർപ്പെടുത്തിയത്. നിലവിലെ അവസ്ഥ അടിയന്തരാവസ്ഥയേക്കാൾ മോശമാണെന്ന് കേജ് രിവാൾ ആരോപിച്ചു. മുൻ ഡൽഹി മുഖ്യമന്ത്രി സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു.സിജെപി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്തതിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി താൻ ഭയപ്പെട്ടെന്ന് തെളിയിച്ചുവെന്നും കേജ്‍രിവാൾ പറയുന്നു.
പഠിക്കാം & സമ്പാദിക്കാം
Home
