image

18 Nov 2025 5:42 PM IST

India

വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍ നിക്ഷേപകരുമായി കൂടിക്കാഴ്ച നടത്തുന്നു

MyFin Desk

world wants to enter into free trade agreement with india, piyush goyal
X

Summary

വിദേശനിക്ഷേപം ആകര്‍ഷിക്കാന്‍ നീക്കം


നേരിട്ടുള്ള വിദേശനിക്ഷേപം (എഫ്ഡിഐ), വിദേശ സ്ഥാപന നിക്ഷേപം (എഫ്‌ഐഐ) എന്നിവ വര്‍ദ്ധിപ്പിക്കുന്നതിനുള്ള വഴികള്‍ ചര്‍ച്ച ചെയ്യുന്നതിനായി പങ്കാളികളുമായി കൂടിക്കാഴ്ച നടത്തുമെന്ന് വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു. നിക്ഷേപ പ്രക്രിയകള്‍ വേഗത്തിലും സുഗമമായും കാര്യക്ഷമമായും നടത്തുന്നതിനുള്ള വഴികള്‍ ചര്‍ച്ച ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ന് വാണിജ്യ ഭവനിലാണ് യോഗം നടക്കുക.

നിക്ഷേപങ്ങള്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും, പുതിയ സാങ്കേതികവിദ്യകള്‍ കൊണ്ടുവരുന്നതിനും, ഗവേഷണ വികസനം പ്രോത്സാഹിപ്പിക്കുന്നതിനും, നൂതനാശയങ്ങള്‍ സൃഷ്ടിക്കുന്നതിനും കാരണമാകുമെന്ന് മന്ത്രി പറഞ്ഞു. പ്രതിരോധ നിര്‍മ്മാണം പ്രോത്സാഹിപ്പിക്കുകയും, ആഭ്യന്തര കറന്‍സിക്ക് കൂടുതല്‍ സ്ഥിരത നല്‍കുകയും ചെയ്യും, ഇത് പണപ്പെരുപ്പം കൂടുതല്‍ കുറയ്ക്കാന്‍ സഹായിക്കും. നയപരമായ ഉറപ്പും സ്ഥിരതയുള്ള കറന്‍സിയും നിക്ഷേപകരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുമെന്നും ഗോയല്‍ കൂട്ടിച്ചേര്‍ത്തു. വ്യവസായമേഖല അവരുടെ വിതരണ ശൃംഖലകളെ വൈവിധ്യവല്‍ക്കരിക്കാനും ഗോയല്‍ നിര്‍ദ്ദേശിച്ചു.