image

1 April 2024 6:07 AM GMT

India

തിരഞ്ഞെടുപ്പ് അടുത്തു; വാണിജ്യ സിലിണ്ടറുകള്‍ക്ക വില കുറച്ചു

MyFin Desk

തിരഞ്ഞെടുപ്പ് അടുത്തു; വാണിജ്യ സിലിണ്ടറുകള്‍ക്ക വില കുറച്ചു
X

Summary

  • മാര്‍ച്ച് ഒന്നിന് വില വര്‍ധനയാണ് ഉണ്ടായത്.
  • തിരഞ്ഞെടുപ്പ് കാലത്തെ ഈ നീക്കം വിപണി വിലയിരുത്തി വരികയാണ്.
  • അന്താരാഷ്ട്ര എണ്ണവിലയിലെയും നികുതി നയങ്ങളിലേയും മാറ്റങ്ങള്‍ വില കുറയുന്നതിനെ സ്വീാധീനിച്ചിട്ടുണ്ട്.


വാണിജ്യ സിലിണ്ടറുകള്‍ക്കും അഞ്ച് കിലോ എഫ്ടിഎല്‍ (ഫ്രീ ട്രേഡ് എല്‍പിജി) സിലിണ്ടറുകളുടയേും വില കുറച്ച് എണ്ണ കമ്പനികള്‍. ഏപ്രില്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു. 19 കിലോ ഗ്രാം വാണിജ്യ സിലിണ്ടറിന്റെ വില 30.50 രൂപയാണ് കുറച്ചത്. പുതുക്കിയ വില 1764.50 രൂപയായി നിശ്ചയിച്ചു. അതുപോലെ അഞ്ച് കിലോ എഫ്ടിഎല്‍ സിലിണ്ടറിന്റെ വില 7.50 രൂപ കുറച്ചതായി കമ്പനികള്‍ വ്യക്തമാക്കി. മാര്‍ച്ച് ഒന്നിന് വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചിരുന്നു.

വിലനിര്‍ണ്ണയത്തിലെ ഇത്തരം ഏറ്റക്കുറച്ചിലുകള്‍ സാധാരണഗതിയില്‍ ഇന്ധനച്ചെലവുകളിലെയും വിപണിയിലെ ചലനാത്മകതയിലെയും മാറ്റങ്ങളെ സ്വാധീനിക്കുന്നതാണ്. മെട്രോ നഗരങ്ങളില്‍ ഉടനീളം ഇന്‍ഡെയ്ന്‍ ഗ്യാസ് സിലിണ്ടറുകളുടെ വില വ്യത്യാസപ്പെട്ടിരിക്കുകയാണ്. ഡെല്‍ഹി, കൊല്‍ക്കത്ത, മുംബൈ, ചെന്നൈ എന്നിവിടങ്ങളില്‍ ഓരോന്നിനും വ്യത്യസ്ത നിരക്കാണുള്ളത്. എന്നാല്‍ മാര്‍ച്ച് ഒന്നോടെ എല്ലാ നഗരങ്ങളിലും വില വര്‍ധന രേഖപ്പെടുത്തിയിരുന്നു.

വില കുറയുന്നതിന് പിന്നിലെ കൃത്യമായ കാരണങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, അന്താരാഷ്ട്ര എണ്ണവിലയിലെ മാറ്റങ്ങള്‍, നികുതി നയങ്ങളിലെ മാറ്റങ്ങള്‍, സപ്ലൈ-ഡിമാന്‍ഡ് മാറ്റങ്ങള്‍ തുടങ്ങിയ വിവിധ ഘടകങ്ങള്‍ വിലകുറയുന്നതിനെ സ്വീധീനിച്ചിരിക്കാമെന്നാണ് വിലയിരുത്തല്‍.

തുടര്‍ച്ചയായ പുനരവലോകനങ്ങള്‍ ഊര്‍ജ വിപണിയെ അസ്ഥിരപ്പെടുത്തുന്നു. കൂടാതെ വാണിജ്യ എല്‍പിജി സിലിണ്ടറുകളെ ആശ്രയിക്കുന്ന കുടുംബങ്ങള്‍ക്കും ബിസിനസുകള്‍ക്കും അതിന്റെ പ്രത്യാഘാതങ്ങള്‍ക്കും കാരണമാകുന്നു.