image

23 Jan 2026 5:07 PM IST

India

ദാവോസ് ; ഇന്ത്യയിൽ നിന്ന് ഏറ്റവുമധികം നേട്ടമുണ്ടാക്കിയത് അദാനി?

MyFin Desk

ദാവോസ് ; ഇന്ത്യയിൽ നിന്ന് ഏറ്റവുമധികം നേട്ടമുണ്ടാക്കിയത് അദാനി?
X

Summary

ദാവോസിലെ വേൾഡ് ഇക്കണോമിക് ഫോറം യോഗത്തിൽ ഇന്ത്യയിൽ നിന്ന് ഏറ്റവുമധികം നേട്ടമുണ്ടാക്കിയത് അദാനിയോ? എന്നിട്ടും അദാനി ഗ്രൂപ്പ് ഓഹരികൾ കൂപ്പുകുത്താൻ കാരണമെന്താണ്?


ദാവോസിൽ നട്ടന്ന ലോക സാമ്പത്തിക ഫോറത്തിൽ വമ്പൻ കരാറുകളുമായി അദാനി. അദാനി ഗ്രൂപ്പ് ആറു ലക്ഷം കോടി രൂപയുടെ കരാറുകളിലാണ് ഒപ്പുവച്ചത്. ഡാറ്റാ സെന്ററുകൾ, നഗര അടിസ്ഥാന സൗകര്യങ്ങൾ, പുനരുപയോഗ ഊർജ്ജം, സെമികണ്ടക്ടർ, ഡിസ്പ്ലേ ഫാബ് യൂണിറ്റ് തുടങ്ങിയ വിവിധ മേഖലകളിലായാണ് നിക്ഷേപം സ്വീകരിച്ചത്. 10 വർഷത്തിനുള്ളിലാണ് പുതിയ നിക്ഷേപങ്ങൾ എത്തുക. മഹാരാഷ്ട്രയിലാണ് ഈ പദ്ധതികൾ.

'' മഹാരാഷ്ട്രയിൽ ബിസിനസ് ചെയ്യാൻ എളുപ്പമാണ്. വലിയ പദ്ധതികൾ സർക്കാർ പ്രോത്സാഹിപ്പിക്കുന്നു. '' അതുകൊണ്ട് തന്നെ വൻകിട കോർപ്പറേഷനുകൾ വരുന്നത് സ്വാഭാവികമാണെന്ന് അദാനി എൻ്റർപ്രൈസസ് ഡയറക്ടർ പ്രണവ് അദാനി ചൂണ്ടിക്കാട്ടി.

അടുത്ത 7-10 വർഷത്തിനുള്ളിൽ അദാനി ഗ്രൂപ്പ് മാത്രമാണ് 6 ലക്ഷം കോടി രൂപയുടെ നിക്ഷേപം, മഹാരാഷ്ട്രയിൽ നേടിയത്. മൊത്തം 14 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് മഹാരാഷ്ട്ര നേടിയിരിക്കുന്നത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ സാന്നിധ്യത്തിലാണ് അധാനി ഗ്രൂപ്പ് പുതിയ ധാരണാപത്രം ഒപ്പുവച്ചത്. നിരവധി പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും നിക്ഷേപങ്ങൾ സഹായകരമാകും.

ഇന്ന് അദാനി ഓഹരികളിൽ ഇടിവ്

അതേസമയം ഇന്ന് (വെള്ളിയാഴ്ച) അദാനി ഗ്രൂപ്പ് ഓഹരികളിൽ ഇടിവ്. അദാനി എന്റർപ്രൈസസ്, അദാനി ഗ്രീൻ എനർജി എന്നിവയുൾപ്പെടെയുള്ള അദാനി ഗ്രൂപ്പ് ഓഹരികൾ വലിയ സമ്മർദ്ദത്തിലായി. സോളാർ പ്രോജക്റ്റുകളിലെ തട്ടിപ്പ് ആരോപണവുമായി ബന്ധപ്പെട്ട കേസിൽ ഗൗതം അദാനിക്കും സാഗർ അദാനിക്കും ഇമെയിൽ വഴി സമൻസ് അയക്കാൻ യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷൻ കോടതിയുടെ അനുമതി തേടിയെന്ന വാർത്തകളാണ് ഇതിന് കാരണമായത്. കഴിഞ്ഞ ഒരു വര്‍ഷമായി നയതന്ത്ര തലത്തിലും അല്ലാതെയും ഈ കേസുകള്‍ ഒത്തുതീര്‍പ്പാക്കാന്‍ ഗൗതം അദാനി ശ്രമിക്കുന്നതിനിടയിലാണ് ഈ നീക്കം.

അദാനി ഗ്രീന്‍ എനര്‍ജിയുടെ സോളാര്‍ പദ്ധതികള്‍ക്ക് അംഗീകാരം ലഭിക്കാന്‍ ഉദ്യോഗസ്ഥരെ പണം നല്‍കി സ്വാധീനിച്ചു എന്നതിനൊപ്പം, കമ്പനിയുടെ നയങ്ങള്‍ അഴിമതി വിരുദ്ധമാണെന്ന് നിക്ഷേപകരെ വിശ്വസിപ്പിച്ച് പണം തട്ടിയെന്നുമാണ് ആരോപണം. അദാനി ഗ്രീന്‍ എനര്‍ജിയില്‍ നിന്ന് വൈദ്യുതി വാങ്ങുന്നതിനായി വിവിധ ഇന്ത്യന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് 2,300 കോടി രൂപ കൈക്കൂലി വാഗ്ദാനം ചെയ്തു എന്നതാണ് ഒന്നാമത്തെ ആരോപണം