image

30 Oct 2025 12:00 PM IST

India

ശ്വാസം മുട്ടി ഡൽഹി; കൂടുതൽ മെട്രോ സർവീസുകൾ

MyFin Desk

ശ്വാസം മുട്ടി ഡൽഹി; കൂടുതൽ മെട്രോ സർവീസുകൾ
X

Summary

ഡൽഹി മലിനീകരണം കുറയ്ക്കുന്നു, കൂടുതൽ മെട്രോ സർവീസുകൾ തുടങ്ങും


ഡൽഹി നഗരത്തെ മൂടുന്ന അന്തരീക്ഷ മലിനീകരണത്തിന് തടയിടാൻ വിവിധ പദ്ധതികളുമായി ഡൽഹി. അധിക ട്രെയിൻ സ‍‍ർവീസുകളുൾപ്പെടെ ആരംഭിക്കും. 40 സർവീസുകളാണ് പുതിയതായി ആരംഭിക്കുന്നത്. പൊതുഗതാഗതം എളുപ്പമാക്കുകയാണ് ലക്ഷ്യം.സ്വന്തം വാഹനങ്ങൾക്ക് പകരം മെട്രോ ഉപയോഗിക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതു കൂടെയാണ് നടപടി. മലിനീകരണ തോത് വർധിച്ചതിനെത്തുടർന്ന് ഡൽഹിയിൽ ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാൻ ഫേസ് II എന്ന പദ്ധതി തന്നെ നടപ്പിലാക്കിയിട്ടുണ്ട്.

ജിആർഎപി ഘട്ടം III നിലവിൽ വന്നാൽ അധിക സർവീസുകൾ 60 ആയി ഉയരുമെന്നാണ് സൂചന.തലസ്ഥാന നഗരത്തിലെ വായുവിൻ്റെ ഗുണനിലവാരം കൂടുതൽ മോശമാകുന്നത് വലിയ പ്രതിസന്ധിയാകുകയാണ്. പതിവായി വെള്ളം തളിച്ചും, സൈറ്റിലെ വാഹനങ്ങളുടെ വീൽ കഴുകിയും നിർമ്മാണ മാലിന്യങ്ങൾ പുനരുപയോഗം ചെയ്തും മലിനീകരണം തടയാനുള്ള നടപടികൾക്ക് തടയിടുന്നുണ്ട്.മലിനീകരണ നിയന്ത്രണ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പരിസ്ഥിതി വകുപ്പ് പരിശോധനകളും വർധിപ്പിച്ചിട്ടുണ്ട്.

തിരക്കേറിയ സമയത്തെ തിരക്ക് കുറയ്ക്കുന്നതിനും യാത്രക്കാരുടെ സൗകര്യം മെച്ചപ്പെടുത്തുന്നതിനുമായി 32 സ്റ്റേഷനുകളിലെ പ്ലാറ്റ്‌ഫോമുകളാണ് വിപുലീകരിക്കുന്നത്. നോയിഡ സെക്ടർ -15, 16, 18, ലൈൻ -3 (ബ്ലൂ ലൈൻ) ലെ ഗോൾഫ് കോഴ്‌സ്, നോയിഡ സിറ്റി സെന്റർ, ലൈൻ -4 (ബ്ലൂ ലൈൻ എക്സ്റ്റൻഷൻ) ലെ ലക്ഷ്മി നഗർ, നിർമ്മൻ വിഹാർ, പ്രീത് വിഹാർ എന്നിവ നവീകരിക്കുന്ന മെട്രോ സ്റ്റേഷനുകളിൽ ഉൾപ്പെടുന്നു.