image

18 Feb 2026 2:00 PM IST

India

വില ഇപ്പോൾ 16 ,400 രൂപ വരെ,ഭാരം കുറക്കുന്ന മരുന്നിന് പകരക്കാരനുമായി ഡോ റെഡ്ഡീസ്

MyFin Desk

reddys to offer obesity medicine at up to 60 percent discount
X

Summary

പൊണ്ണത്തടി കുറയ്ക്കാൻ സഹായകരമായ മരുന്ന് വിപണിയിൽ എത്തിക്കാൻ ഒരുങ്ങി റെഡ്ഡീസ് ലാബ്. മരുന്ന് വില നേർപകുതിയായി കുറഞ്ഞേക്കും


കുറഞ്ഞ വിലയിൽ പൊണ്ണത്തടിയുടെ മരുന്ന് പുറത്തിറക്കി വിപണി പിടിക്കാൻ ഒരുങ്ങുകയാണ് ഡോ റെഡ്ഡീസ് ലാബ് .നിലവിൽ 16000 രൂപ വരെ വില വരുന്ന മരുന്ന് ഇനി 50–60 ശതമാനം കിഴിവിൽ ലഭ്യമാകും. നോവോ നോർഡിസ്കിന്റെ മരുന്നിൻ്റെ ജനറിക് പതിപ്പാണ് കമ്പനി പുറത്തിറക്കാൻ ഒരുങ്ങുന്നത്. നിലവിൽ വിപണിയിൽ എത്തുന്ന ബ്രാൻഡഡ് മരുന്നുകളേക്കാൾ 60 ശതമാനം വരെ വിലകുറവിവാണ് ഭാരം കുറയ്ക്കാൻ ഉപയോ​ഗിക്കുന്ന മരുന്നായ വെഗോവി പുറത്തിറക്കുന്നത്.

ഡോ. റെഡ്ഡീസിന്റെ സഹ-ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ജി.വി. പ്രസാദ് ഒരു അഭിമുഖത്തിൽ പറഞ്ഞു. "ഇന്നോവേറ്റർ മരുന്നിന്റെ കാര്യത്തിൽ അത് മോശമല്ല. ഇന്ത്യയിൽ വെഗോവിയുടെ വില 10850 രൂപ മുതൽ 16400 രൂപ വരെയാണ്. ഏറ്റവും കുറഞ്ഞ 0.25 മില്ലിഗ്രാം ഡോസിന് 10,850 രൂപയും ഏറ്റവും ഉയർന്ന 2.4 മില്ലിഗ്രാം ഡോസിന് 16,400 രൂപയുമാണ് വില. ഈ ദശാബ്ദത്തിന്റെ അവസാനത്തോടെ പ്രതിവർഷം 150 ബില്യൺ ഡോളർ വിലമതിക്കുന്ന മരുന്നുകളുടെ ആഗോള വിപണിയാണ് കമ്പനി ലക്ഷ്യമിടുന്നത്. മരുന്ന് നിർമ്മാതാക്കൾക്ക് ഇന്ത്യ പ്രധാന വിപണിയാണ്.

മരുന്നിൻ്റെ ജനറിക് പതിപ്പിനായി ഡോ. റെഡ്ഡീസിന് കഴിഞ്ഞ മാസം ഇന്ത്യയിൽ അനുമതി ലഭിച്ചിരുന്നു.ലോഞ്ച് ചെയ്ത ആദ്യ വർഷത്തിൽ തന്നെ 12 ദശലക്ഷം ഇൻജക്റ്റബിൾ സെമാഗ്ലൂടൈഡ് പെൻ വിൽക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ജനറിക് വ്യവസായ രം​ഗത്ത് മികച്ച വിപണി വിഹിതമാണ് കമ്പനി ലക്ഷ്യമിടുന്നത്.