image

17 Feb 2026 11:39 AM IST

India

കള്ളപ്പണം വെളുപ്പിക്കൽ കേസ്, എന്തിനാണ് എൻഫോഴ്സ്മൻ്റ് ഡയറക്ടറേറ്റ് ടീന അംബാനിയെ തിരയുന്നത്?

MyFin Desk

tina ambani to appear before ed today
X

Summary

കടബാധ്യതയിൽ നട്ടം തിരിയുമ്പോഴും ന്യൂയോർക്കിൽ ആഡംബര അപ്പാർട്ട്മൻ്റ്. ടീന അംബാനിയെ എൻഫോഴ്സ്മൻ്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാൻ ഒരുങ്ങുന്നത് എന്തിനാണ്?


കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സ്മൻ്റ് ഡയറക്ടറേറ്റിന് മുമ്പാകെ ഹാജരാകാതെ ടീന അംബാനി . 2026 ഫെബ്രുവരി 17 ന് ഹാജരാകാൻ ടീന അംബാനിക്ക് ഇഡി സമൻസ് അയച്ചിരുന്നു. നേരത്തെ ഒരു തവണ സമൻസ് അയച്ചിരുന്നെങ്കിലും ടിന അംബാനി ഹാജരായിരുന്നില്ല. ഇത് രണ്ടാം തവണയാണ് ടിന അംബാനി സമൻസ് ഒഴിവാക്കുന്നത്.

എന്താണ് കേസ്?

ന്യൂയോർക്കിലെ മാൻഹട്ടനിൽ ഏകദേശം 70 കോടി രൂപ വിലമതിക്കുന്ന ആഡംബര അപ്പാർട്ട്മെന്റ് വാങ്ങിയതുമായി ബന്ധപ്പെട്ട പണം ഇടപാടുകളാണ് നിലവിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നത്. അനിൽ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഗ്രൂപ്പിനെതിരായ 40,000 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കൽ കേസാണ് ഇഡി അന്വേഷിക്കുന്നത്.

ഇന്ത്യയിലെ ജീവനക്കാരും യുഎസിൽ

ബാങ്ക് വായ്പകൾ വകമാറ്റിയ തുക അപ്പാർട്ട്മെന്റ് വാങ്ങാൻ ഉപയോഗിച്ചിട്ടുണ്ടെന്ന് ഇഡി സംശയിക്കുന്നു.ദുബായ് ആസ്ഥാനമായുള്ള ഒരു സ്ഥാപനവുമായി ചേർന്നാണ് മാൻഹട്ടനിൽ നിക്ഷേപം നടത്തിയത് എന്നാണ് സൂചന.

ഈ അപ്പാർട്ട്മെന്റ് വ്യക്തിപരമായ ആവശ്യങ്ങൾക്കായാണ് അംബാനി കുടുംബം ഉപയോഗിച്ചിരുന്നത്. അപ്പാർട്ട്മൻ്റ് അറ്റകുറ്റപ്പണികൾക്കായി ഇന്ത്യയിൽ നിന്നുള്ള ജീവനക്കാർ ചിലപ്പോൾ യുഎസിലേക്ക് പോകാറുണ്ടായിരുന്നു. ഈ അപ്പാർട്ട്മെൻ്റുമായി ബന്ധപ്പെട്ട പണമിടപാടുകൾ അന്വേഷിക്കുന്നതിനാണ് ഇഡി ടീന അംബാനിക്ക് വീണ്ടും സമൻസ് അയച്ചത്. നേരത്തെ രണ്ട് തവണ അനിൽ അംബാനി അന്വേഷണ സംഘത്തിന് മുന്നാകെ ഹാജരായിരുന്നു.