image

23 May 2026 4:09 PM IST

India

മരുന്നുകൾക്ക് വില കൂടിയേക്കും

MyFin Desk

tariff on medicine imports to be 200%, price hikes to intensify in us
X

Summary

അവശ്യമരുന്നുകൾക്ക് 10 മുതൽ 20 ശതനമാനം വരെ വില വർധന വരുമെന്ന് റിപ്പോർട്ടുകൾ


പശ്ചിമേഷ്യൻ യുദ്ധ പ്രതിസന്ധിയെ തുടർന്ന് മരുന്നുകൾക്ക് വില കൂടിയേക്കുമെന്ന് സൂചന. 384 അവശ്യമരുന്നുകൾക്ക് വില വർധിപ്പിക്കുമെന്നാണ് റിപോർട്ടുകൾ. 10 മുതൽ 20 ശതമാനം വരെയാണ് വില വർധന പ്രതീക്ഷിക്കുന്നത്.ഔഷധനിർമാണ വസ്തുക്കളായ പ്രോപ്പലീൻ, അമോണിയ, മെത്തനോൾ എന്നിവയുടെ വില കുതിക്കുന്നതാണ് അവശ്യമരുന്നുകളുടെ വിലവർധനയ്ക്ക് പ്രേരിപ്പിക്കുന്നത്.

പാരസെറ്റമോൾ , അമോക്‌സിസിലിൻ, അസിത്രോമൈസിൻ, അംലോഡി പിൻ, അറ്റോർവസ്റ്റാറ്റിൻ, ഡെക്‌സമെതസോൺ, അസ്കോർബിക് ആസിഡ് തുടങ്ങിയ ഒട്ടധികം മരുന്നുകൾക്കാണ് വില കൂടുന്നത്. ദേശീയ ഔഷധവില നിയന്ത്രണ സമിതി, ഔഷധ, വാണിജ്യ മന്ത്രാലയങ്ങൾ എന്നിവ തമ്മിലുള്ള ചർച്ച അവസാന ഘട്ടത്തിലാണ്. മരുന്നുവില നിയന്ത്രണ നിയമത്തിൽ താത്കാലിക ആശ്വാസം ലഭിക്കുന്നതിനായി ഇന്ത്യൻ ഡ്രഗ്‌സ് മാനുഫാക്‌ചറിങ് അസോസിയേഷൻ സർക്കാരുമായി ചർച്ച നടത്തിയിരുന്നു.

ഇതിൻ്റെ തുടർച്ചയായാണ് സർക്കാർ തല കൂടിയാലോചന. നിർമാണത്തിനുള്ള ഘടകങ്ങളുടെ വില യുദ്ധസാഹചര്യ ത്തിൽ 200 ശതമാനം വരെ കൂടിയതായാണ് നിർമാതാക്കൾ പറയുന്നത്. ഇതിനു പുറമേയാണ് പാക്കിങ്ങിന്റെയും ഗതാഗതത്തിന്റെയും ചെലവുകളും ഉയരുന്നത്. താൽക്കാലികമായ ഒറ്റത്തവണ വില വർധനയാണ് നിലിവിൽ ആലോചനയിലുള്ളത്.