8 Nov 2026 5:00 PM IST
ethanol;എഥനോള്‍ വില്ലനാകുന്നു, എന്‍ജിനുകള്‍ക്ക് തകരാര്‍, മൈലേജ് കുറയുന്നു;പരാതിയുമായി കര്‍ണാടക
MyFin Desk
Summary
എഥനോളിന്റെ അമിതമായ മിശ്രണം കാരണം ആയിരക്കണക്കിന് വാഹന ഉടമകള്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്നതായി പരാതികള്‍ ലഭിച്ചിട്ടുണ്ട്.
കര്‍ണാടകയില്‍ വില്‍ക്കുന്ന പെട്രോളില്‍ അനുവദനീയമായ പരിധിയേക്കാള്‍ കൂടുതല്‍ എഥനോള്‍ കലര്‍ത്തുന്നുവെന്ന ആരോപണവുമായി മുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍. പെട്രോളില്‍ 20 ശതമാനം വരെ എഥനോള്‍ കലര്‍ത്താനാണ് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുള്ളത്. എന്നാല്‍ ചില പെട്രോള്‍ പമ്പുകളില്‍ 31.5 ശതമാനം വരെ എഥനോള്‍ കലര്‍ത്തുന്നതായി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് ശിവകുമാര്‍ ചൂണ്ടിക്കാട്ടുന്നു. കര്‍ണാടകയില്‍ പരിശോധന ശ്കതമാണ്. പെട്രോള്‍ പമ്പുകളില്‍ മാത്രമല്ല, എഥനോള്‍ കലര്‍ത്തുന്നതും വിതരണം ചെയ്യുന്നതുമായ ഘട്ടങ്ങളിലും പരിശോധന നടത്തിയിട്ടുണ്ട്. എവിടെവെച്ചാണ് എഥനോള്‍ കലര്‍ത്തുന്നതെന്നും എങ്ങനെയാണ് വിതരണം ചെയ്യുന്നതെന്നും വ്യക്തമാക്കുന്ന രേഖകള്‍ സര്‍ക്കാരിന്റെ കൈവശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വാഹനങ്ങള്‍ക്ക് ഗുരുതരമായ പ്രശ്‌നങ്ങള്‍
എഥനോളിന്റെ അമിതമായ മിശ്രണം കാരണം ആയിരക്കണക്കിന് വാഹന ഉടമകള്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്നതായി പരാതികള്‍ ലഭിച്ചിട്ടുണ്ട്.
വാഹനങ്ങളുടെ മൈലേജ് ഗണ്യമായി കുറയുന്നു. പ്രതീക്ഷിച്ച ദൂരം സഞ്ചരിക്കാന്‍ വാഹനങ്ങള്‍ക്ക് കഴിയുന്നില്ല. ഓടിക്കൊണ്ടിരിക്കുമ്പോള്‍ എന്‍ജിന്‍ പെട്ടെന്ന് നിലച്ചുപോകുന്നു. വാഹനങ്ങളുടെ എന്‍ജിന്‍ പ്രവര്‍ത്തനക്ഷമതയെ ബാധിക്കുന്നു എന്നിവയാണ് പ്രധാന പ്രശ്‌നങ്ങള്‍
കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനം
കുറഞ്ഞ വിലയ്ക്ക് എഥനോള്‍ ലഭിക്കുന്നതുകൊണ്ട് കൂടുതല്‍ ലാഭമുണ്ടാക്കാന്‍ പെട്രോളില്‍ അനുവദനീയമായതിലധികം എഥനോള്‍ കലര്‍ത്തുന്നത് അംഗീകരിക്കാനാവില്ലെന്നാണ് കര്‍ണാടക വ്യക്തമാക്കിയിരിക്കുന്നത്. ജനങ്ങളുടെ വാഹനങ്ങളുടെ സുരക്ഷയും ഇന്ധനത്തിന്റെ ഗുണനിലവാരവുമാണ് പ്രധാനം. ഈ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ആരോപണത്തിനെതിരെ എണ്ണക്കമ്പനികള്‍ രംഗത്തെത്തിയിട്ടുണ്ട്.യന്ത്രങ്ങള്‍ ഉപയോഗിച്ചാണ് എഥനോള്‍ കലര്‍ത്തുന്നതെന്നും നിയമാനുസൃതമായാണ് ഇക്കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതെന്നുമാണ് കമ്പനികളുടെ പക്ഷം.
പഠിക്കാം & സമ്പാദിക്കാം
Home
