image

1 Nov 2025 10:13 AM IST

India

ഫാസ്ടാ​ഗ്; ഇനി പിഴ ഇരട്ടിയാണ്, രണ്ട് പ്രധാന മാറ്റങ്ങൾ

MyFin Desk

are you using fastag, two major changes from today
X

Summary

നവംബർ 15 മുതൽ കെവൈസി വിവരങ്ങൾ നൽകിയില്ലെങ്കിൽ ഫാസ്ടാഗ് നിർജീവമാകും.


2025 നവംബർ ഒന്നു മുതൽ, ഫാസ്റ്റ് ടാഗുമായി ബന്ധപ്പെട്ട രണ്ട് പ്രധാന മാറ്റങ്ങൾ ഉണ്ട്. ഫാസ്ടാ​ഗുകളുടെ കെ‌വൈ‌സി വിവരങ്ങൾ നൽകിയിട്ടില്ലെങ്കിലോ കൃത്യമല്ലെങ്കിലോ നവംബ‍ർ 15 മുതൽ ഫാസ്ടാ​ഗ് നി‍ർജീവമാകും. അതുപോലെ പിഴ തുകയും പരിഷ്കരിക്കുകയാണ്.

ടോൾ നിയമങ്ങൾ ലംഘിച്ചാൽ പിഴ ഇരട്ടിയാകും. 2025 നവംബർ 15 മുതലാണ് പുതിയ പിഴ തുക പ്രാബല്യത്തിൽ വരുന്നത്. ഇനി ഫാസ്ടാഗില്ലാതെ പണമായി ടോൾ നൽകുന്ന ഡ്രൈവർമാരിൽ നിന്ന് ടോൾ ഫീസിന്റെ ഇരട്ടി പിഴയായി ഈടാക്കും. യുപിഐ അല്ലെങ്കിൽ മറ്റ് അംഗീകൃത ഡിജിറ്റൽ രീതികൾ വഴിയാണ് പണമടയ്ക്കുന്നതെങ്കിൽ 1.25 മടങ്ങ് തുക അധികം നൽകിയാൽ മതി.

ഉദാഹരണത്തിന്, ഫാസ്റ്റ് ടാഗ് വഴി ഒരു വാഹനത്തിൻ്റെ ടോൾ ചാർജ് 100 രൂപയാണെങ്കിൽ, ടോൾ പ്ലാസയിൽ പണമായി അടയ്ക്കുമ്പോൾ ഇനി പിഴയും ചേർത്ത് ഫീസായി 200 രൂപ നൽകേണ്ടി വരും. യുപിഐ വഴിയാണ് പണം അടയ്ക്കുന്നതെങ്കിൽ 125 രൂപ നൽകിയാൽ മതി.

ദേശീയ പാതകളിലെ ടോൾ ഇടപാടുകൾ കാര്യക്ഷമമാക്കുന്നത് ലക്ഷ്യമിട്ടാണ് പുതിയ നീക്കം.ഡിജിറ്റൽ പേയ്‌മെന്റുകൾ പ്രോത്സാഹിപ്പിക്കുന്നതിനായാണ് ആപ്പുകളിലൂടെ പണം അടയ്ക്കുന്നവർക്ക് ഇളവ് നൽകുന്നത്. ടോൾ നിയമങ്ങൾ ദേദഗതി ചെയ്തതായും റോഡ് ഗതാഗത ഹൈവേ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. 2008-ലെ നാഷണൽ ഹൈവേ ഫീസ് നിയമങ്ങളാണ് ഇന്ത്യാ ഗവൺമെന്റ് ഭേദഗതി ചെയ്തത്.