image

8 Nov 2025 1:45 PM IST

India

പുതിയ നാലു വന്ദേഭാരത് ട്രെയിനുകൾ കൂടെ എത്തുന്നു

MyFin Desk

പുതിയ നാലു വന്ദേഭാരത് ട്രെയിനുകൾ കൂടെ എത്തുന്നു
X

Summary

നാല് പുതിയ വന്ദേഭാരത് ട്രെയിനുകൾ കൂടെ എത്തുന്നു


നാല് പുതിയ വന്ദേഭാരത് ട്രെയിനുകൾ കൂടെ വരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ നാലു ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്തു. ഇന്ത്യയുടെ അതിവേഗ റെയിൽ ശൃംഖല വികസിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് പുതിയ വന്ദേഭാരത് ട്രെയിനുകൾ എത്തുന്നത്. ബനാറസ്-ഖജുറ എന്നീറൂട്ടുകളെ ബന്ധിപ്പിക്കുന്ന ട്രെയിൻ യാത്രാ സമയം ഗണ്യമായി കുറയ്ക്കും. യാത്രക്കാർക്ക് സുഖകരമായ യാത്ര വാഗ്ദാനം ചെയ്യുന്ന ട്രെയിൻ പ്രാദേശിക ഗതാഗതം, ടൂറിസം, വ്യാപാരം എന്നിവയും വർധിപ്പിക്കും.

സാംസ്കാരിക, മത കേന്ദ്രങ്ങളായ വാരണാസി, ഖജുരാഹോ എന്നിവയെ ബന്ധിപ്പിക്കുന്ന റൂട്ട് പ്രയാഗ്‌രാജ്, ചിത്രകൂട് എന്നിവയിലൂടെയും കടന്നുപോകും. യുനസ്കോയുടെ പൈതൃക കേന്ദ്രം കൂടെയാണ് കജുരാഹോ.​ തീർത്ഥാടകർക്കും വിനോദസഞ്ചാരികൾക്കും അനുയോജ്യമായ ഒരു ഓപ്ഷനായി മാറും. നിലവിലുള്ള സർവീസുകളെ അപേക്ഷിച്ച് ഏകദേശം 2 മണിക്കൂറും 40 മിനിറ്റും യാത്ര?ക്കാർക്ക് ലാഭിക്കാനാകും.

പുതിയ റൂട്ടുകൾ ഏതൊക്കെ?

ബനാറസ്–ഖജുരാഹോ എന്നീ റൂട്ടുകൾ കൂടാതെ ലഖ്‌നൗ ജംഗ്ഷൻ–സഹരൻപുർ, ഫിറോസ്പുർ കന്ത്–ഡൽഹി, ബെംഗളൂരു–എറണാകുളം എന്നിവയെ ബന്ധിപ്പിക്കുന്ന പുതിയ റൂട്ടുകൾ യാത്രക്കാർക്ക് ആശ്വാസമാകും. ഇത് യാത്രാ സമയം ഗണ്യമായി കുറയ്ക്കുകയും വടക്കേ ഇന്ത്യയിലും ദക്ഷിണേന്ത്യയിലുടനീളമുള്ള പ്രാദേശിക കണക്റ്റിവിറ്റി മെച്ചപ്പെടുത്തുകയും ചെയ്യും.