image

18 March 2023 6:39 AM GMT

India

എയര്‍പോഡ് നിര്‍മ്മാണവും ഇന്ത്യയിലേക്ക്, 20 കോടി നിക്ഷേപിക്കാന്‍ ഫോക്‌സ്‌കോണ്‍

MyFin Desk

airpods manufacturing to india
X

Summary

  • ആപ്പിള്‍ ഐഫോണ്‍ നിര്‍മ്മിക്കുന്ന ഫോക്സ്‌കോണ്‍ എന്ന കമ്പനിയുടെ പ്ലാന്റ് കര്‍ണാടകയല്ല തെലങ്കാനയിലാണ് ആരംഭിക്കുന്നതെന്ന് കമ്പനി അധികൃതര്‍ ഏതാനും ആഴ്ച്ച മുന്‍പ് വ്യക്തമാക്കിയിരുന്നു.


ഇന്ത്യയില്‍ ഐഫോണ്‍ നിര്‍മ്മാണം ശക്തമാക്കാനുള്ള ശ്രമം നടക്കുന്നതിനിടയില്‍ എയര്‍ പോഡുകളുടെ നിര്‍മ്മാണവും ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. ആപ്പിളിനു കമ്പനിയുമായി കരാടിസ്ഥാനത്തില്‍ ഗാഡ്ജറ്റുകള്‍ നിര്‍മിച്ചു നല്‍കുന്ന ഫോക്‌സ്‌കോണ്‍ കമ്പനി അധികൃതരാണ് ഇന്ത്യയില്‍ എയര്‍ പോഡുകള്‍ നിര്‍മ്മിച്ചേക്കുമെന്ന റിപ്പോര്‍ട്ടും പുറത്ത് വിടുന്നത്. എയര്‍പോഡ് നിര്‍മ്മിക്കുന്ന ഫാക്ടറിയ്ക്കായി 20 കോടി ഡോളര്‍ നിര്‍മ്മിക്കുമെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി.

തായ്വാന്‍ ആസ്ഥാനമായ ഹോണ്‍ ഹായ് പ്രിസിഷന്‍ ഇന്‍ഡസ്ട്രി കമ്പനി ലിമിറ്റഡ് എന്ന കമ്പനിയാണ് ആപ്പിളിന്റെ ഐഫോണ്‍ നിര്‍മാണത്തിന്റെ 70 ശതമാനവും നടത്തുന്നത്. ഈ കമ്പനിയുടെ ചുരുക്കപ്പേരാണ് ഫോക്‌സ്‌കോണ്‍.

ആപ്പിള്‍ ഐഫോണ്‍ നിര്‍മ്മിക്കുന്ന ഫോക്സ്‌കോണ്‍ എന്ന കമ്പനിയുടെ പ്ലാന്റ് കര്‍ണാടകയല്ല തെലങ്കാനയിലാണ് ആരംഭിക്കുന്നതെന്ന് കമ്പനി അധികൃതര്‍ ഏതാനും ആഴ്ച്ച മുന്‍പ് വ്യക്തമാക്കിയിരുന്നു. ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരികരണം സംബന്ധിച്ച വിവരങ്ങള്‍ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന് കത്ത് മുഖേന അറിയിച്ചിട്ടുണ്ടെന്ന് ഫോക്സ്‌കോണ്‍ ചെയര്‍മാന്‍ യങ് ലിയും വ്യക്തമാക്കി.

ആപ്പിള്‍ ബ്രാന്‍ഡിന്റെ ഗാഡ്ജറ്റുകള്‍ നിര്‍മ്മിക്കുന്ന ഫോക്‌സ്‌കോണ്‍ ടെക്‌നോളജി ഗ്രൂപ്പ് ഇന്ത്യയില്‍ 700 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കുമെന്ന് ഏതാനും ദിവസം മുന്‍പ് റിപ്പോര്‍ട്ട് വന്നിരുന്നു. രാജ്യത്ത് ഐഫോണ്‍, ഐപാഡ് നിര്‍മ്മാണം വര്‍ധിപ്പിക്കുന്നതിന് നിക്ഷേപം സഹായിക്കും. ഇതോടെ ചൈനയില്‍ ഫോണ്‍ നിര്‍മ്മിക്കുന്നത് പൂര്‍ണമായും നിറുത്തലാക്കുകയാണ് കമ്പനിയെന്നും സൂചനയുണ്ട്. യുഎസും ചൈനയുമായി ഇപ്പോള്‍ നിലനില്‍ക്കുന്ന അസ്വാരസ്യങ്ങളുള്‍പ്പടെ കമ്പനിയുടെ നീക്കത്തിന് കാരണമായിട്ടുണ്ട്.

തായ്വാന്‍ ആസ്ഥാനമായ ഫോക്‌സ്‌കോണ്‍ ബെംഗലൂരുവില്‍ 300 ഏക്കര്‍ സ്ഥലത്ത് വമ്പന്‍ പ്ലാന്റ് നിര്‍മ്മിക്കാന്‍ പദ്ധതിയിടുന്നുണ്ടെന്നാണ് ആദ്യം പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് തെലങ്കാനയിലാണ് തങ്ങള്‍ പ്ലാന്റ് ആരംഭിക്കുക എന്ന് കമ്പനി വ്യക്തമാക്കിക്കഴിഞ്ഞു. ഇതോടെ ലോകത്തെ തന്നെ ഏറ്റവും വലിയ ഐഫോണ്‍ നിര്‍മ്മാണ ഹബായി ഇന്ത്യ മാറാന്‍ സാധ്യതയുണ്ട്. പുത്തന്‍ പ്ലാന്റ് വരുന്നതോടെ ഏകദേശം ഒരു ലക്ഷം തൊഴിലവസരങ്ങളും വരും.