image

19 Nov 2025 2:59 PM IST

India

ജെപി അസോസിയേറ്റ്സ് ഏറ്റെടുക്കാൻ അദാനി; വേദാന്തയെ വെട്ടിയൊരു ഡീൽ

MyFin Desk

ജെപി അസോസിയേറ്റ്സ് ഏറ്റെടുക്കാൻ അദാനി; വേദാന്തയെ വെട്ടിയൊരു ഡീൽ
X

Summary

കടക്കെണിയിലായിരുന്ന ജെപി അസോസിയേറ്റ്സ് അദാനി ഏറ്റെടുക്കുമോ?


കടക്കെണിയിലായ ജയപ്രകാശ് അസോസിയേറ്റ്സ് ​ഗൗതം അദാനി ഏറ്റെടുത്തേക്കും എന്ന് സൂചന. വേദാന്തയുമായ ശക്തമായ മത്സരത്തിനൊടുവിലാണ് ലേലം അദാനി സ്വന്തമാക്കിയേക്കും എന്ന സൂചനകൾ പുറത്ത് വരുന്നത്. വേദാന്ത ഉയ‍ർന്ന മൂല്യം വാഗ്ദാനം ചെയ്തിട്ടും, ജയപ്രകാശ് അസോസിയേറ്റ്സിന്റെ ലെൻഡർമാർ വേദാന്തയേക്കാൾ അദാനി എന്റർപ്രൈസസിന്റെ ബിഡിന് പിന്തുണ നൽകി.

വേദാന്ത നൽകിയ തുകയേക്കാൾ മൂല്യം കുറവായിരുന്നെങ്കിലും അദാനിയെ തന്നെ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. ഏറ്റെടുക്കൽ പൂ‍ർണമാകാൻ നിയമപരമായ വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കാമെങ്കിലും ഏറ്റെടുക്കൽ അദാനി ​ഗ്രൂപ്പിനെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്. റിയൽ എസ്റ്റേറ്റ്, സിമൻറ്, വൈദ്യുതി, ഹോട്ടലുകൾ, റോഡുകൾ എന്നീ മേഖലകളിലൊക്കെ സാനിധ്യമുള്ള സ്ഥാപനമാണ് ജെഎഎൽ. കമ്പനിയുടെ മൊത്തം മൂല്യം 12,505 കോടി രൂപയാണ്.

ജയപ്രകാശ് അസോസിയേറ്റ്സ് ലിമിറ്റഡ് ജെപി ഗ്രൂപ്പിന്റെ കീഴിലുള്ള കമ്പനിയാണ്. നിരവധി വ്യവസായ മേഖലയിൽ സാനിധ്യമുള്ള കമ്പനി പാപ്പരത്ത നടപടികൾ നേരിടുകയാണ്. എഞ്ചിനീയറിംഗ് ആൻഡ് കൺസ്ട്രക്ഷൻ,പവ‍ർ, റിയൽ എസ്റ്റേറ്റ് , സിമൻ്റ് തുടങ്ങിയ നിരവധി മേഖലകളിൽ പ്രവ‍ർത്തിച്ച സ്ഥാപനമാണിത്. റിയൽ എസ്റ്റേറ്റ് പ്രോജക്റ്റുകളിൽ എക്സ്പ്രസ് വേ, മൊത്തം ടൗൺഷിപ്പ്, റെസിഡൻഷ്യൽ, കൊമേഴ്‌സ്യൽ പ്രോപ്പർട്ടികൾ , യമുന എക്സ്പ്രസ് വേ പോലുള്ള പ്രധാന പദ്ധതികൾ ഉൾപ്പെടുന്നു. ഉയരുന്ന കടം കാരണം 2024 ലാണ് കമ്പനി പാപ്പരത്ത നടപടികൾ ആരംഭിച്ചത്. മൊത്തം 55,000 കോടി രൂപയിലധികം കടബാധ്യതയുള്ള ​ഗ്രൂപ്പാണിത്.