17 Dec 2025 6:48 PM IST
Global Trade:താരിഫുകള്‍ വഴി ആഗോള വ്യാപാരം 'ആയുധമാക്കപ്പെടുന്നു' എന്ന് നിര്‍മ്മല സീതാരാമന്
MyFin Desk
Summary
ഇന്ത്യ ശ്രദ്ധാപൂര്‍വം വ്യാപാര ചര്‍ച്ചകള്‍ നടത്തണമെന്നും ധനമന്ത്രി
താരിഫ് വഴിയും മറ്റ് നിരവധി നടപടികളിലൂടെയും വ്യാപാരം ആയുധമാക്കപ്പെടുന്നതായും ഇന്ത്യ ഇക്കാര്യത്തില്‍ ശ്രദ്ധാപൂര്‍വ്വം ഇടപെടണമെന്നും ധനമന്ത്രി നിര്‍മ്മല സീസീതാരാമന് പറഞ്ഞു. നമ്മുടെ സമ്പദ്വ്യവസ്ഥയുടെ ശക്തിയാണ് നമുക്ക് അധിക നേട്ടം നല്കാന് പോകുന്നതെന്ന് ധനമന്ത്രി അഭിപ്രായപ്പെട്ടു. ടൈംസ് നെറ്റ്വര്‍ക്കിന്റെ ഇന്ത്യ ഇക്കണോമിക് കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു നിര്‍മ്മല സീതാരാമന്. വ്യാപാരം സ്വതന്ത്രവും നീതിയുക്തവുമല്ലെന്ന് ആഗോളതലത്തില്‍ ഇപ്പോള്‍ വളരെ വ്യക്തമാണെന്നും അവര്‍ പറഞ്ഞു.
ഇന്ത്യയുടെ ഉദ്ദേശ്യം ഒരിക്കലും താരിഫ് ആയുധമാക്കുക എന്നതല്ലെന്ന് ധനമന്ത്രി വ്യക്തമാക്കി. ഇന്ത്യ ആഭ്യന്തര വ്യവസായങ്ങളെ മാത്രമേ സംരക്ഷിച്ചിട്ടുള്ളൂ. എന്നാല്‍ ഇന്ന് വ്യാപാരത്തെ ആയുധവല്‍ക്കരിക്കുന്നത് വിമര്‍ശനത്തിന് വിധേയമല്ലെന്ന് മന്ത്രി പറഞ്ഞു. താരിഫ് നല്ലതല്ലെന്നും ആരും ഈ നടപടികള്‍ സ്വീകരിക്കരുതെന്നും ചില രാജ്യങ്ങള്‍ പറയുന്നു. എന്നാല്‍ പുതിയതായി ഓരോ രാജ്യങ്ങള്‍ താരിഫ് ഏര്‍പ്പെടുത്തുന്നതായും അവര്‍ പറഞ്ഞു.
അമേരിക്ക ഏര്‍പ്പെടുത്തിയ ഉയര്‍ന്ന താരിഫുകള്‍ ആഗോള വ്യാപാരത്തെ തടസ്സപ്പെടുത്തിയിരുന്നു. സ്വതന്ത്ര വ്യാപാര കരാറുകള്‍ ഇല്ലാത്ത രാജ്യങ്ങളില്‍ ഉയര്‍ന്ന താരിഫ് ചുമത്തുമെന്ന് മെക്സിക്കോയും അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.
പഠിക്കാം & സമ്പാദിക്കാം
Home
