image

26 Nov 2025 11:03 AM IST

India

ഹാമര്‍ മിസൈലുകള്‍ ഇനി ഇന്ത്യയില്‍ നിര്‍മ്മിക്കും

MyFin Desk

rafale deal signed with france for navy
X

Summary

ഇന്ത്യന്‍ പ്രതിരോധമേഖലയില്‍ വലിയൊരു കുതിച്ചുചാട്ടത്തിനാണ് വഴിയൊരുങ്ങുന്നത്


വ്യോമസേനയ്ക്ക് കരുത്തേകാന്‍ റഫാല്‍ യുദ്ധവിമാനങ്ങളിലെ ബ്രഹ്‌മാസ്ത്രമായ ഹാമര്‍ മിസൈലുകള്‍ ഇനി ഇന്ത്യയില്‍ നിര്‍മ്മിക്കും. ഫ്രഞ്ച് പ്രതിരോധ കമ്പനിയായ സഫ്രാന്‍ ഇലക്ട്രോണിക്സ് ആന്‍ഡ് ഡിഫന്‍സുമായി ചേര്‍ന്ന് പൊതുമേഖലാ സ്ഥാപനമായ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡാണ് മിസൈല്‍ നിര്‍മ്മാണത്തിനുള്ള കരാറില്‍ ഒപ്പുവെച്ചത്.

'മേക്ക് ഇന്‍ ഇന്ത്യ' പദ്ധതിയുടെ ഭാഗമായി സാങ്കേതികവിദ്യ കൈമാറുന്നതോടെ ഇന്ത്യന്‍ പ്രതിരോധമേഖലയില്‍ വലിയൊരു കുതിച്ചുചാട്ടത്തിനാണ് വഴിയൊരുങ്ങുന്നത്. ലഡാക്ക് സംഘര്‍ഷസമയത്ത് ചൈനീസ് ബങ്കറുകളെ തകര്‍ക്കാന്‍ ഇന്ത്യ അടിയന്തരമായി ഫ്രാന്‍സില്‍ നിന്ന് വാങ്ങിയ മിസൈലുകളാണിവ.

മിസൈല്‍ നിര്‍മിക്കാന്‍ വേണ്ടി ഇരു സ്ഥാപനങ്ങള്‍ക്കും 50% വീതം പങ്കാളിത്തമുള്ള പ്രൈവറ്റ് ലിമിറ്റഡ് കമ്പനി സ്ഥാപിക്കും. വ്യോമസേന ഉപയോഗിക്കുന്ന റഫാല്‍ യുദ്ധവിമാനങ്ങളിലും നാവികസേന വാങ്ങുന്ന റഫാല്‍ നേവല്‍ വിമാനങ്ങളിലുമായിരിക്കും പുതിയ ഹാമര്‍ മിസൈലുകള്‍ ഘടിപ്പിക്കുക.