image

26 May 2026 10:52 AM IST

India

മെട്രോ ലാഭത്തിലേക്ക് ; ഹൈദരാബാദ് മെട്രോ ഏറ്റെടുത്ത് തെലങ്കാന സർക്കാർ

MyFin Desk

kochi metro loss is rs 335.34 crore
X

Summary

ഹൈദരാബാദ് മെട്രോ അടുത്ത വർഷം ലാഭകരമാകും. പൂർണമായി ഏറ്റെടുക്കുകയാണ് തെലങ്കാന സർക്കാർ


ഹൈദരാബാദ് മെട്രോ സർക്കാർ ഏറ്റെടുക്കുന്നു. ഐആർഎഫ്‌സിയുടെ വായ്പാ പുനക്രമീകരണത്തിലൂടെ 13,527 കോടി രൂപ ലഭിച്ചതിനാൽ അടുത്ത വർഷത്തോടെ മെട്രോ ലാഭകരമാകുമെന്ന് തെലങ്കാന ചീഫ് സെക്രട്ടറി കെ രാമകൃഷ്ണ റാവു.

നിലവിലുള്ള കടം പുനർനിർമ്മിക്കുന്നതിനാണ് ഇന്ത്യൻ റെയിൽവേ ഫിനാൻസ് കോർപ്പറേഷൻ അധിക തുക നൽകിയത്. ഈ നീക്കം എൽ ആൻഡ് ടിയിൽ നിന്നുള്ള ധനസഹായ ചെലവ് 30-40 ശതമാനം കുറയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതാണ് മെട്രോയെ ലാഭത്തിലേക്ക് എത്തിക്കാൻ സഹായകരമായത്. തെലങ്കാന സംസ്ഥാനം എൽ ആൻഡ്ടിയിൽ നിന്നാണ് മെട്രോ പദ്ധതി ഏറ്റെടുക്കുന്നത്. പലിശയ്ക്കും നികുതിക്കും മുമ്പുള്ള വരുമാനത്തിൽ ഹൈദരാബാദ് മെട്രോ ഇതിനകം ലാഭകരമാണ്.

ഹൈദരാബാദ് മെട്രോയുടെ ഒന്നാം ഘട്ടത്തിനായി തെലങ്കാന 13,600 കോടി രൂപയുടെ റീഫിനാൻസിംഗ് കരാറാണ് നേടിയിരിക്കുന്നത്. എൽ ആൻഡ് ടി മെട്രോ റെയിൽ ലിമിറ്റഡിന്റെ 100 ശതമാനം ഓഹരികൾ എച്ച്എംആർഎൽ വഴി തെലങ്കാന സർക്കാർ ഏറ്റെടുത്തതിന് ശേഷമാണ് റീഫിനാൻസിംഗ് വരുന്നത്. ഇതോടെ ഹൈദരാബാദ് മെട്രോ പൂർണ്ണമായും സർക്കാർ ഉടമസ്ഥതയിലായി. ഐആർഎഫ്‌സി, എൽ ആൻഡ് ടി മെട്രോ റെയിൽ ഹൈദരാബാദ് ലിമിറ്റഡ്, ഹൈദരാബാദ് മെട്രോ റെയിൽ ലിമിറ്റഡ് എന്നിവയുമായാണ് പുതിയ കരാർ ഒപ്പുവെച്ചിരിക്കുന്നത്.