image

27 Nov 2025 7:27 PM IST

India

ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ 6.6 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് ഐഎംഎഫ്

MyFin Desk

ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ 6.6 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് ഐഎംഎഫ്
X

Summary

യുഎസ് താരിഫുകളുടെ പ്രതികൂല ആഘാതം കുറയ്ക്കാന്‍ ജിഎസ്ടി പരിഷ്‌കരണം സഹായിക്കുമെന്നും ഐഎംഎഫ്


2025-26 ല്‍ ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ 6.6 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് അന്താരാഷ്ട്ര നാണയ നിധി പ്രവചിച്ചു. ചരക്ക് സേവന നികുതി പരിഷ്‌കാരങ്ങള്‍ അമേരിക്ക ഏര്‍പ്പെടുത്തിയ 50 ശതമാനം താരിഫുകളുടെ പ്രതികൂല ആഘാതത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാന്‍ സഹായിക്കുമെന്ന് അവര്‍ ചൂണ്ടിക്കാട്ടി. കൂടുതല്‍ വളര്‍ച്ച സാധ്യമാക്കുന്ന സമഗ്രമായ ഘടനാപരമായ പരിഷ്‌കാരങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിലൂടെ, ഒരു വികസിത സമ്പദ്വ്യവസ്ഥയാകാനുള്ള ഇന്ത്യയുടെ അഭിലാഷത്തെ പിന്തുണയ്ക്കാന്‍ കഴിയുമെന്ന് ഐഎംഎഫ് പറഞ്ഞു.

ബാഹ്യ വെല്ലുവിളികള്‍ക്കിടയിലും, അനുകൂലമായ ആഭ്യന്തര സാഹചര്യങ്ങളുടെ പിന്തുണയോടെ വളര്‍ച്ച ശക്തമായി തുടരുമെന്ന് പ്രതീക്ഷിക്കുന്നു. ജിഎസ്ടി പരിഷ്‌കരണവും അതിന്റെ ഫലമായി ഫലപ്രദമായ നിരക്കിലെ കുറവും താരിഫുകളുടെ പ്രതികൂല ആഘാതം കുറയ്ക്കാന്‍ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു,

റഷ്യന്‍ എണ്ണ വാങ്ങുന്നതിനുള്ള 25 ശതമാനം ഉള്‍പ്പെടെ, ഇന്ത്യയ്ക്ക് മേല്‍ യുഎസ് 50 ശതമാനം താരിഫ് ചുമത്തിയിട്ടുണ്ട്.

സാമ്പത്തിക, കോര്‍പ്പറേറ്റ് മേഖലകള്‍ പ്രതിരോധശേഷി നിലനിര്‍ത്തിയിട്ടുണ്ടെന്നും മതിയായ മൂലധന ബഫറുകളും വര്‍ഷാവര്‍ഷം കുറഞ്ഞ നിഷ്‌ക്രിയ ആസ്തികളും പിന്തുണയ്ക്കുന്നുണ്ടെന്നും ഐഎംഎഫ് ചൂണ്ടിക്കാട്ടി. ജിഎസ്ടിയുടെ സമീപകാല ലളിതവല്‍ക്കരണത്തെ സ്വാഗതം ചെയ്യുമ്പോള്‍, ജിഎസ്ടിയിലും വ്യക്തിഗത ആദായനികുതി നിരക്കുകളിലും വരുത്തിയ കുറവിന്റെ സാമ്പത്തിക ആഘാതം ശ്രദ്ധാപൂര്‍വ്വം നിരീക്ഷിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.