image

12 Oct 2025 2:49 PM IST

India

ഇന്ത്യ ഈ സീസണില്‍ കയറ്റുമതി ചെയ്തത് 7.75 ലക്ഷം ടണ്‍ പഞ്ചസാര

MyFin Desk

ഇന്ത്യ ഈ സീസണില്‍ കയറ്റുമതി ചെയ്തത്   7.75 ലക്ഷം ടണ്‍ പഞ്ചസാര
X

Summary

പുതിയ സീസണിലേക്കുള്ള കയറ്റുമതി ക്വാട്ട നേരത്തെ പ്രഖ്യാപിക്കണമെന്ന് വ്യാപാര സംഘടനയായ എഐഎസ്ടിഎ


പുതിയ സീസണിലേക്കുള്ള കയറ്റുമതി ക്വാട്ട നേരത്തെ പ്രഖ്യാപിക്കണമെന്ന് വ്യാപാര സംഘടനയായ എഐഎസ്ടിഎ

സെപ്റ്റംബറില്‍ അവസാനിച്ച മാര്‍ക്കറ്റിംഗ് സീസണില്‍ ഇന്ത്യ 7.75 ലക്ഷം ടണ്‍ പഞ്ചസാര കയറ്റുമതി ചെയ്തതായി വ്യാപാര സംഘടനയായ എഐഎസ്ടിഎ. പുതിയ സീസണിലേക്കുള്ള കയറ്റുമതി ക്വാട്ട നേരത്തെ പ്രഖ്യാപിക്കണമെന്നും സംഘടന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഒക്ടോബര്‍ മുതല്‍ സെപ്റ്റംബര്‍ വരെയാണ് പഞ്ചസാര വിപണന സീസണ്‍. ഇന്ത്യയില്‍ 2024-25 വിപണന സീസണിലേക്കുള്ള പഞ്ചസാര കയറ്റുമതി 2025 ജനുവരി 20 നാണ്് അനുവദിച്ചത്. കയറ്റുമതിക്ക് അനുവദിച്ച ആകെ അളവ് 10 ലക്ഷം ടണ്‍ ആയിരുന്നു.

ഓള്‍ ഇന്ത്യ ഷുഗര്‍ ട്രേഡ് അസോസിയേഷന്റെ (എഐഎസ്ടിഎ) കണക്കനുസരിച്ച്, 2024-25 മാര്‍ക്കറ്റിംഗ് സീസണില്‍ ഫെബ്രുവരി മുതല്‍ സെപ്റ്റംബര്‍ വരെ മില്ലുകള്‍ മൊത്തം 7.75 ലക്ഷം ടണ്‍ കയറ്റുമതി ചെയ്തു. ഇതില്‍ ഈ വര്‍ഷം സെപ്റ്റംബര്‍ വരെ 6.13 ലക്ഷം ടണ്‍ വെള്ള പഞ്ചസാരയും 1.04 ലക്ഷം ടണ്‍ സംസ്‌കരിച്ച പഞ്ചസാരയും 33,338 ടണ്‍ അസംസ്‌കൃത പഞ്ചസാരയുമാണ് കയറ്റുമതി ചെയ്തത്.

കയറ്റുമതിയായി കണക്കാക്കപ്പെടുന്ന സെസിലെ റിഫൈനറിയിലേക്ക് ഏകദേശം 21,000 ടണ്‍ അസംസ്‌കൃത പഞ്ചസാര എത്തിച്ചു.

ഇതുവരെ നടത്തിയ മൊത്തം കയറ്റുമതിയില്‍, പരമാവധി കയറ്റുമതി ജിബൂട്ടിയിലേക്ക് 1.46 ലക്ഷം ടണ്‍, സൊമാലിയയിലേക്ക് 1.35 ലക്ഷം ടണ്‍, ശ്രീലങ്കയിലേക്ക് 1.34 ലക്ഷം ടണ്‍, അഫ്ഗാനിസ്ഥാനിലേക്ക് 75,533 ടണ്‍ എന്നിങ്ങനെയാണ്.

2024-25 വര്‍ഷത്തില്‍ പഞ്ചസാര കയറ്റുമതി ഏകദേശം 8 ലക്ഷം ടണ്‍ ആയിരിക്കുമെന്ന് കണക്കാക്കിയ എഐഎസ്ടിഎ, ഈ വര്‍ഷം ഫെബ്രുവരി-സെപ്റ്റംബര്‍ കാലയളവില്‍ യഥാര്‍ത്ഥ കയറ്റുമതി ഏകദേശം 7.75 ലക്ഷം ടണ്ണായി താല്‍ക്കാലികമായി നിശ്ചയിച്ചിട്ടുണ്ട്.

'2025-26 പഞ്ചസാര വിപണന വര്‍ഷത്തില്‍ പഞ്ചസാര കയറ്റുമതി അനുവദിക്കണമെന്നും 2025 നവംബറോടെ കയറ്റുമതി ക്വാട്ട പ്രഖ്യാപിക്കണമെന്നും സംഘടന സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു,' ഒരു പ്രസ്താവനയില്‍ പറയുന്നു.

2024-25 പഞ്ചസാര വിപണന വര്‍ഷത്തില്‍ പിന്തുടര്‍ന്ന അതേ കയറ്റുമതി ക്വാട്ട നയം മില്ലുകള്‍ക്കിടയില്‍ അനുവദിക്കുന്നതിനും കൈമാറ്റം ചെയ്യുന്നതിനും പിന്തുടരണമെന്നും വ്യാപാര സംഘടന സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.