image

23 March 2024 11:20 AM GMT

India

ഉള്ളി കയറ്റുമതി നിരോധനം അനിശ്ചിത കാലത്തേക്ക് നീട്ടി

MyFin Desk

ഉള്ളി കയറ്റുമതി നിരോധനം അനിശ്ചിത കാലത്തേക്ക് നീട്ടി
X

Summary

  • തിരഞ്ഞെടുപ്പ് കാലത്ത് ദേശീയ രാഷ്ട്രീയത്തില്‍ ഉള്ളി ചൂടേറിയ വിഷയമാണ്
  • ഇന്ത്യയുടെ നീക്കം എതിരാളികളായ കയറ്റുമതിക്കാരെ വില വര്‍ധിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നു
  • ഉള്ളി ഉല്‍പ്പാദനത്തില്‍ മുന്നിലുള്ള സംസ്ഥാനം മഹാരാഷ്ട്ര.


ഉള്ളി കയറ്റുതി നിരോധനം അനിശ്ചിത കാലത്തേക്ക് നീട്ടി ഇന്ത്യ. രാജ്യം പൊതു തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന പശ്ചാത്തലത്തിലാണ് ഈ നീക്കം. ഇത് വിദേശ വിപണികളില്‍ ഉള്ളിവില വര്‍ധിക്കാന്‍ കാരണമായേക്കും. ഡിസംബറില്‍ ഏര്‍പ്പെടുത്തിയ നിരോധനം ഈ മാസം 31-ന് അവസാനിക്കാനിരിക്കേയാണ് ഈ നടപടി. ലോകത്തിലെ ഏറ്റവും വലിയ പച്ചക്കറി കയറ്റുമതിക്കാരാണ് ഇന്ത്യ.

കയറ്റുമതി നിയന്ത്രണങ്ങള്‍ നടപ്പിലാക്കിയതിന് ശേഷം പ്രാദേശിക വില പകുതിയിലധികം കുറഞ്ഞതിനാല്‍ നിരോധനം പിന്‍വലിക്കുമെന്ന് വ്യാപാരികള്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിരോധനം തുടരുമെന്ന് സര്‍ക്കാര്‍ വെള്ളിയാഴ്ച വൈകിട്ട് ഉത്തരവിറക്കുകയായിരുന്നു. പുതിയ സീസണിലെ വിളകളുടെ വര്‍ധിച്ചുവരുന്ന വിതരണവും വില ഇടിവ് വരുന്നതും കണക്കിലെടുത്ത് നിരോധനം നീട്ടിയത് തികച്ചും അനാവശ്യമാണെന്നാണ് വിപണി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

രാജ്യത്തെ ഉള്ളി ഉല്‍പ്പാദകരില്‍ ഒന്നാമതായ മഹാരാഷ്ട്രയിലെ ചില മൊത്തവ്യാപാര വിപണികളില്‍ ഡിസംബറില്‍ ഉള്ളി വില 100 കിലോയ്ക്ക് 4,500 രൂപയില്‍ നിന്ന് 1,200 രൂപയായി (14 ഡോളര്‍) കുറഞ്ഞിരുന്നു. ഏപ്രില്‍ 19 മുതല്‍ ഏകദേശം ഏഴ് ആഴ്ചകള്‍ക്കുള്ളില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ മൂന്നാം തവണയും ഭരണ തുടര്‍ച്ചയ്ക്ക് ശ്രമിക്കുകയാണ് മോദി സര്‍ക്കാര്‍.

ഉള്ളി വിതരണത്തിലെ ആഭ്യന്തര വിടവുകള്‍ നികത്താന്‍ ബംഗ്ലാദേശ്, മലേഷ്യ, നേപ്പാള്‍, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് തുടങ്ങിയ രാജ്യങ്ങള്‍ ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിയെ ആശ്രയിക്കുന്നുണ്ട്. നിരോധനത്തിന് ശേഷം ഈ രാജ്യങ്ങളില്‍ വില വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്. ചൈന, ഈജിപ്ത് തുടങ്ങിയ പ്രധാന പ്രതിയോഗികളേക്കാള്‍ കയറ്റുമതിക്ക് വളരെ കുറവ് സമയം മാത്രമാണ് ഇന്ത്യക്ക് ആവശ്യമായിട്ടുള്ളു. അതിനാല്‍ ഏഷ്യന്‍ രാജ്യങ്ങളിുടെ ഉള്ളി ഇറക്കുമതിയില്‍ പകുതിയിലധികം കയ്യാളുന്നത് ഇന്ത്യാണെന്നാണ് വ്യാപാരികള്‍ കണക്കാക്കുന്നത്. 2023 മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ റെക്കോര്‍ഡ് 2.5 ദശലക്ഷം മെട്രിക് ടണ്‍ ഉള്ളിയാണ് കയറ്റുമതി ചെയ്തത്.