image

20 Feb 2026 6:26 PM IST

India

Pax Silica pact:പാക്‌സ് സിലിക്ക കൂട്ടായ്മയില്‍ ഇന്ത്യ അംഗമായി. നിര്‍ണായക ധാതുക്കള്‍, സെമി കണ്ടക്ടറുകള്‍ എന്നിവയുടെ വിതരണശൃംഖല ഉറപ്പാക്കും

MyFin Desk

Pax Silica pact:പാക്‌സ് സിലിക്ക കൂട്ടായ്മയില്‍ ഇന്ത്യ അംഗമായി. നിര്‍ണായക ധാതുക്കള്‍, സെമി കണ്ടക്ടറുകള്‍ എന്നിവയുടെ വിതരണശൃംഖല ഉറപ്പാക്കും
X

Summary

പാക്‌സ് സിലിക്കയുടെ ഔദ്യോഗികപ്രഖ്യാപനത്തില്‍ ഇന്ത്യ ഒപ്പുവെച്ചു


വിവിധ മേഖലകളിലെ സുരക്ഷിതവിതരണ ശൃംഖല ശക്തിപ്പെടുത്തുന്നതിനായി യുഎസിന്റെ നേതൃത്വത്തില്‍ രൂപവത്കരിച്ച പാക്‌സ് സിലിക്ക കൂട്ടായ്മയില്‍ ഇന്ത്യ അംഗമായി. പാക്‌സ് സിലിക്കയുടെ ഔദ്യോഗികപ്രഖ്യാപനത്തില്‍ ഇന്ത്യ ഒപ്പുവെച്ചു. നിര്‍ണായക ധാതുക്കള്‍, സെമി കണ്ടക്ടറുകള്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നിവയുടെ സുരക്ഷിതമായ വിതരണശൃംഖല ഉറപ്പാക്കാന്‍ രൂപീകരിച്ച അന്താരാഷ്ട്ര സഖ്യമാണിത്.

ഡല്‍ഹിയില്‍ നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടിയിലാണ് പ്രഖ്യാപനം ഒപ്പുവെച്ചത്. ഡിസംബറില്‍ വാഷിങ്ടണില്‍ നടന്ന പാക്‌സ് സിലിക്ക ഉച്ചകോടിയില്‍ ഓസ്‌ട്രേലിയ, ഗ്രീസ്, ഇസ്രയേല്‍, ജപ്പാന്‍, ഖത്തര്‍, കൊറിയ, സിങ്കപ്പൂര്‍, യുഎഇ, യുകെ എന്നിവയുള്‍പ്പെടെയുള്ള പങ്കാളിത്ത രാജ്യങ്ങളുമായി ചേര്‍ന്നാണ് ഈ സംരംഭം ആരംഭിച്ചത്. അസംസ്‌കൃത വസ്തുക്കള്‍ മുതല്‍ സെമികണ്ടക്ടറുകള്‍, എഐ ഇന്‍ഫ്രാസ്ട്രക്ചര്‍ വരെയുള്ള വിതരണശൃംഖലയിലുടനീളം ആഴത്തിലുള്ള സാമ്പത്തിക, സാങ്കേതിക സഹകരണം കൂട്ടായ്മയിലൂടെ സാധിക്കും. പാക്‌സ് സിലിക്കയില്‍ ചേരാന്‍ ഇന്ത്യയെ ക്ഷണിച്ചതായി ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍ ജനുവരിയില്‍ പ്രഖ്യാപിച്ചിരുന്നു.