image

25 March 2024 6:41 AM GMT

India

അടിസ്ഥാന ശമ്പളത്തില്‍ മാറ്റം, ലിവിംഗ് വേതനത്തിലേക്ക് ചുവട് വയ്ക്കാന്‍ ഇന്ത്യ

MyFin Desk

അടിസ്ഥാന ശമ്പളത്തില്‍ മാറ്റം, ലിവിംഗ് വേതനത്തിലേക്ക് ചുവട് വയ്ക്കാന്‍ ഇന്ത്യ
X

Summary

  • എല്ലാ സംസ്ഥാനങ്ങള്‍ക്കും ഒരു പോലെ ബാധകമായിരിക്കും.
  • ഈ മാസം 14 ന് ജനീവയില്‍ നടന്ന ഐഎല്‍ഒയുടെ 350ാമത് ഭരണ സമിതി യോഗത്തിലാണ് നയം തീരുമാനം എടുത്തത്.
  • ഇന്ത്യയുടെ ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഈ നീക്കം.


വേതന നിയമത്തില്‍ പുതിയ മാറ്റങ്ങള്‍ സൃഷ്ടിക്കാനൊരുങ്ങി ഇന്ത്യ. 2025 ഓടെ മിനിമം വേതനത്തിന് പകരം ലിവിംഗ് വേതനം നടപ്പിലാക്കാനാണ് ശ്രമം. ഇതിനായി അന്താരാഷ്ട്ര തൊഴില്‍ സംഘടനയുടെ (ഐഎല്‍ഒ) സഹായം തേടിയിട്ടുണ്ട്. ഒരു തൊഴിലാളിക്ക് അടിസ്ഥാന ആവശ്യങ്ങളായ ഭവനം, ആരോഗ്യം, വിദ്യാഭ്യാസം, വസ്ത്രം എന്നിങ്ങനെയുള്ള സാമൂഹിക ചെലവുകള്‍ പരിഗണിച്ചു കൊണ്ട് നടപ്പിലാക്കുന്ന വരുമാനമാണ് ലിവിംഗ് വേതനം. ഇത് അടിസ്ഥന വേതനത്തേക്കാള്‍ കൂടുതലായിരിരിക്കും.

ഒരു വര്‍ഷത്തിനുള്ളില്‍ അടിസ്ഥാന വേതന സംവിധാനത്തില്‍ നിന്നും മാറാനാകുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. ഈ മാസം 14 ന് ജനീവയില്‍ നടന്ന 350 ാമത് ഭരണ സമിതി യോഗത്തിലാണ് ഐഎല്‍ഒ പരിഷ്‌കരണത്തിന് ധാരണയായത്. രാജ്യത്ത് 500 ദശലക്ഷത്തിലധികം തൊഴിലാളികളുണട്്. ഇവയില്‍ 90 ശതമാനവും അസംഘടിത മേഖലയിലാണ്. ജോലി ചെയ്യുന്ന സംസ്ഥാനത്തെ ആശ്രയിച്ചാണ് വേതനം. ഇത് പ്രതിദിനം 176 രൂപയോ അതില്‍ കൂടുതലോ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ദേശീയ വേതനം 2017 മുതല്‍ പരിഷ്‌കരിച്ചിട്ടില്ല. എന്നാല്‍ ഇത് സംസ്ഥാനങ്ങള്‍ക്ക് ബാധകമല്ല, ഇതിനാല്‍ പല സംസ്ഥാനങ്ങളും കുറഞ്ഞ വേതനമാണ് നല്‍കുന്നത്. 2019 ല്‍ പാസ്സാക്കിയ വേതന കോഡ് ഇത് വരെ നടപ്പിലാക്കിയിട്ടില്ല. ഇത് നിലവില്‍ വന്നാല്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകമായിരിക്കും. ഇന്ത്യ ഐഎല്‍ഒയുടെ സ്ഥാപക അംഗവും 1922 മുതല്‍ ഭരണ സമിതി അംഗവുമാണ്.

രാജ്യത്തെ ദശലക്ഷത്തോളം ജനങ്ങളെ ദാരിദ്ര്യത്തില്‍ നിന്നും കരകയറ്റാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ നീക്കമെന്നാണ് വിലയിരുത്തല്‍. 2030 ഓടെ സുസ്ഥിര ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനാണ് രാജ്യം ശ്രമിക്കുന്നത്.

വികസ്വര രാജ്യങ്ങള്‍ക്കുള്ള ലിവിംഗ് വേതനത്തിന്റെ നിര്‍വചനത്തില്‍ എത്തിച്ചേരുന്നതിന് യുഎന്‍ ബോഡി ആരോഗ്യം, വിദ്യാഭ്യാസം, ജീവിത നിലവാരം എന്നിവ പ്രധാന സൂചകങ്ങളായി കണക്കിലെടുക്കണമെന്ന് ലേബര്‍ സെക്രട്ടറി സുമിത ദവ്റ ഐഎല്‍ഒ സമ്മേളനത്തില്‍ നിര്‍ദ്ദേശിച്ചു.