5 Dec 2025 7:28 PM IST
India-Russia shipbuilding deals: റഷ്യയുമായി കപ്പല്‍ നിര്‍മ്മാണ കരാറുകളില്‍ ഒപ്പുവച്ച് ഇന്ത്യ
MyFin Desk
Summary
ഇന്ത്യയും റഷ്യയും 8 കരാറുകളില്‍ ഒപ്പുവച്ചു
റഷ്യയുമായി കപ്പല്‍ നിര്‍മ്മാണ കരാറുകളില്‍ ഇന്ത്യ ഒപ്പുവച്ചു. ആരോഗ്യം,ഷിപ്പിംഗ് ഭക്ഷ്യമേഖലകളിലെ ധാരണപത്രം ഇരു രാജ്യങ്ങളും ഒപ്പുവച്ചു. 2030 വരെ സാമ്പത്തിക സഹകരണ പദ്ധതി തയ്യാറാക്കിയെന്നും മോദി വ്യക്തമാക്കി. വ്യാപാരവും നിക്ഷേപവും സുസ്ഥിരമാക്കാന്‍ ശ്രമിക്കും. ഉച്ചകോടി വ്യവസായിക മേഖലയ്ക്ക് പുതിയ ശക്തി നല്‍കുമെന്നും മോദി പറഞ്ഞു. കയറ്റുമതി, നിര്‍മ്മാണം തുടങ്ങിയ മേഖലകളില്‍ സഹകരണം ശക്തമാക്കും.
ആകെ എട്ട് കരാറുകളില്‍ ഇന്ത്യയും റഷ്യയും ഒപ്പുവെച്ചതായി പ്രധാനമന്ത്രി അറിയിച്ചു. തൊഴില്‍, കുടിയേറ്റം എന്നിവയില്‍ രണ്ടു കരാറുകളില്‍ ഒപ്പു വെച്ചു. ആരോഗ്യം, ഷിപ്പിങ് എന്നീ മേഖലകളിലും ഇരുരാജ്യങ്ങളും ഒപ്പുവെച്ചിട്ടുണ്ട്. റഷ്യയില്‍ നിന്ന് ഇന്ത്യ കൂടുതല്‍ രാസവളം വാങ്ങുന്നതിലും ധാരണയായി. 2030 വരെയുള്ള സമഗ്ര സാമ്പത്തിക സഹകരണ പദ്ധതിക്കും ധാരണയായിട്ടുണ്ട്.
സ്വതന്ത്ര വ്യാപാര കരാറിനുള്ള ശ്രമം തുടരുന്നതായും സംയുക്തമായി യൂറിയ ഉല്‍പ്പാദനത്തിന് ധാരണയായതായും മോദി അറിയിച്ചു. സൈനികേതര ആണവോര്‍ജ്ജ രംഗത്ത് സഹകരണം കൂട്ടും. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയത് ഫലപ്രദമായ കൂടിക്കാഴ്ചയെന്ന് പുടിന്‍ വ്യക്തമാക്കി. ഉഭയകക്ഷി ബന്ധം കൂടുതല്‍ മെച്ചപ്പെട്ടുവെന്നും പുടിന്‍ പറഞ്ഞു.
പഠിക്കാം & സമ്പാദിക്കാം
Home
