19 Jan 2026 1:10 PM IST
India Upper Middle Income Country : മധ്യവർഗം ഏറ്റവും കൂടുതൽ വരുമാനം നേടുന്ന രാജ്യമായി ഇന്ത്യ മാറും
MyFin Desk
Summary
മധ്യവർഗം ഏറ്റവും കൂടുതൽ വരുമാനം നേടുന്ന രാജ്യമായി അടുത്ത നാലു വർഷത്തിനുള്ളിൽ ഇന്ത്യ മാറുമെന്ന് എസ്ബിഐ റിപ്പോർട്ട്
നാല് വർഷത്തിനുള്ളിൽ ഇടത്തരം വരുമാനം ഉയർന്ന രാജ്യമായി ഇന്ത്യ മാറും. അടുത്ത നാല് വർഷത്തിനുള്ളിൽ പ്രതിശീർഷ വരുമാനം 4,000 ഡോളറിൽ എത്തുമെന്ന് കരുതുന്നതായി എസ്‌ബിഐ റിസർച്ചിൻ്റെ റിപ്പോർട്ട് പറയുന്നു. 2007 ൽ താഴ്ന്ന വരുമാനമുള്ള രാജ്യമായിരുന്നു ഇന്ത്യ. ഇപ്പോൾ ഉയർന്ന ഇടത്തരം വരുമാനമുള്ള രാജ്യമാകുകയാണ്. ഇന്ത്യ ഈ നാഴികക്കല്ല് താണ്ടിയാൽ ചൈന, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളുടെ നിരയിലേക്കുയരും.
ഇന്ത്യയുടെ പ്രതിശീർഷ വരുമാനം 1962 ൽ 90 ഡോളറായിരുന്നു. 2007 ൽ ഇത് 910 ഡോളർ ആയി വർദ്ധിച്ചു. ഇന്ത്യ സ്വാതന്ത്ര്യം നേടി 60 വർഷം കൊണ്ടാണ് 1 ലക്ഷം കോടി ഡോളർ ജിഡിപി നേടിയത്.
എന്നാൽ 2014 ഓടെ ഏഴ് വർഷത്തിനുള്ളിൽ രണ്ടാമത്തെ ഒരു ലക്ഷം കോടി ഡോളർ നേടാനായി. 2021 ഓടെ മൂന്നാമത്തെ ട്രില്യണും. 2025 ഓടെ നാല് വർഷത്തിനുള്ളിൽ നാലാമത്തെ ട്രില്യണിലേക്ക് സമ്പദ് വ്യവസ്ഥ വളർന്നു . ഏകദേശം രണ്ട് വർഷത്തിനുള്ളിൽ സമ്പദ്‌വ്യവസ്ഥ 5 ട്രില്യൺ ഡോളർ കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രതിശീർഷ വരുമാനത്തിലും സമാനമായ മാറ്റമുണ്ട്. 2009 -ലാണ് ഇന്ത്യയുടെ പ്രതിശീർഷ വരുമാനം 1,000 ഡോളറിലെത്തിയത്. അടുത്ത 10 വർഷത്തിനുള്ളിൽ ഇത് ഇരട്ടിയായി. ഈ വർഷം പ്രതിശീർഷ വരുമാനം 3,000 ഡോളറിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം വികസിത രാജ്യത്തിലേക്കുള്ള പരിവർത്തനത്തിന് പ്രതിശീർഷ വരുമാനം ഇനിയും കുത്തനെ ഉയരേണ്ടതുണ്ട്. നിലവിൽ 5.3 ശതമാനം മാത്രമാണ് പ്രതിശീർഷ വരുമാനത്തിലെ ദേശീയ വളർച്ച. അതേസമയം പ്രതിശീർഷ വരുമാനത്തിലെ വർധന താരതമ്യേന മന്ദഗതിയിലാണ്.2047 ഓടെ ഇന്ത്യ വികസിത ഭാരതമാകണമെങ്കിൽ രാജ്യത്തിൻ്റെ പ്രതിശീർഷ വരുമാനം 13,936 ഡോളർ എങ്കിലും ആയി ഉയരണം. ഇതിന് പ്രതിശീർഷ വരുമാനം 7.5 ശതമാനത്തിലധികമായി ഉയരണം. എന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.
പഠിക്കാം & സമ്പാദിക്കാം
Home
