image

27 Jan 2026 7:22 PM IST

India

Indian Energy Sector:ഇന്ത്യയുടെ ഊര്‍ജ മേഖലയില്‍ 500 ബില്യണ്‍ യുഎസ് ഡോളറിന്റെ നിക്ഷേപ അവസരമുണ്ടെന്ന് പ്രധാനമന്ത്രി

MyFin Desk

Indian Energy Sector:ഇന്ത്യയുടെ ഊര്‍ജ മേഖലയില്‍ 500 ബില്യണ്‍ യുഎസ് ഡോളറിന്റെ നിക്ഷേപ അവസരമുണ്ടെന്ന് പ്രധാനമന്ത്രി
X

Summary

ആഗോള നിക്ഷേപകരെ ഇന്ത്യയിലേക്ക് ക്ഷണിച്ച് മോദി


ഇന്ത്യയുടെ വളര്‍ന്നുവരുന്ന ഊര്‍ജ്ജ മേഖലയില്‍ പങ്കെടുക്കാന്‍ ആഗോള നിക്ഷേപകരെ പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷണിച്ചു. ഈ മേഖലയില്‍ 500 ബില്യണ്‍ യുഎസ് ഡോളറിന്റെ നിക്ഷേപ അവസരം വാഗ്ദാനം ചെയ്യുന്നു. ലോകത്തിലെ ഏറ്റവും വലിയ ശുദ്ധീകരണ കേന്ദ്രമായി ഇന്ത്യ ഉടന്‍ മാറുമെന്ന് അദ്ദേഹം പറഞ്ഞു.

2026 ലെ ഇന്ത്യ എനര്‍ജി വീക്കിനെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ശുദ്ധീകരണം, എല്‍എന്‍ജി മൂല്യ ശൃംഖല അടിസ്ഥാന സൗകര്യങ്ങള്‍, നഗര വാതക വിതരണം, എണ്ണ, വാതക പര്യവേക്ഷണം തുടങ്ങിയ മേഖലകളില്‍ നിക്ഷേപം നടത്താന്‍ അദ്ദേഹം നിക്ഷേപകരോട് അഭ്യര്‍ത്ഥിച്ചു.

എണ്ണ, വാതക മേഖലയില്‍ മുന്നേറും

2030 ആകുമ്പോഴേക്കും എണ്ണ, വാതക മേഖലയില്‍ 100 ബില്യണ്‍ യുഎസ് ഡോളറിന്റെ നിക്ഷേപമാണ് രാജ്യം ലക്ഷ്യമിടുന്നതെന്നും എണ്ണ ശുദ്ധീകരണ ശേഷി പ്രതിവര്‍ഷം 260 ദശലക്ഷം ടണ്ണില്‍ നിന്ന് 300 മെട്രിക് ടണ്ണായി വികസിപ്പിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഊര്‍ജ്ജ മേഖലയിലെ ഏറ്റവും മികച്ച അഞ്ച് കയറ്റുമതി രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യയുടെ ഊര്‍ജ്ജ മേഖലയിലെ നിക്ഷേപം വളരെ ലാഭകരമാണ്. വളരെ വലിയ ശുദ്ധീകരണ ശേഷിയാണ് ഇന്ത്യയ്ക്കുള്ളത്. ശുദ്ധീകരണ ശേഷിയുടെ കാര്യത്തില്‍ ലോകത്തിലെ രണ്ടാമത്തെ വലിയ രാജ്യമാണ് ഇന്ത്യയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയില്‍ എല്‍എന്‍ജിയുടെ ആവശ്യകത തുടര്‍ച്ചയായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും മോദി പറഞ്ഞു. ഇന്ത്യയുടെ മൊത്തം ഊര്‍ജ്ജ ആവശ്യകതയുടെ 15 ശതമാനം എല്‍എന്‍ജി വഴി നിറവേറ്റാനാണ് ലക്ഷ്യമിടുന്നത്.

രാജ്യത്തുടനീളമുള്ള ടെര്‍മിനലുകളുടെയും എല്‍എന്‍ജി തുറമുഖങ്ങളുടെയും നിര്‍മ്മാണത്തില്‍ നിരവധി നിക്ഷേപ അവസരങ്ങളുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.