30 Sept 2026 1:22 PM IST
Summary
ഇന്ത്യൻ സംരഭകരിൽ ഭൂരിഭാഗവും രാജ്യം വിടാൻ ആഗ്രഹിക്കാൻ കാരണം എന്താണ്? ടോപ് ലിസ്റ്റിൽ ഈ രാജ്യം
74 ശതമാനം ഇന്ത്യൻ സംരംഭകരും വിദേശത്തേക്ക് മാറാൻ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. മിക്കവരും താമസിക്കാൻ ആഗ്രഹിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ സിംഗപ്പുർ ഒന്നാം സ്ഥാനത്ത്. എച്ച്എസ്ബിസിയാണ് പുതിയ ഗ്ലോബൽ എന്റർപ്രണർഷിപ്പ് വെൽത്ത് റിപ്പോർട്ട് 2026 പുറത്ത് വിട്ടത്. റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ സംരംഭകരിൽ മുക്കാൽ ഭാഗവും ഇന്ത്യ വിടാനോ മറ്റൊരു രാജ്യത്ത് കൂടി താമസിക്കാനോ ഇഷ്ടപ്പെടുന്നവർ കൂടെയാണ്. ഇത് രാജ്യത്തെ സമ്പന്നരായ ബിസിനസ്സ് ഉടമകളുടെ മാറുന്ന കാഴ്ചപ്പാടുകൾ സൂചിപ്പിക്കുന്നു.
ആഗോള ശരാശരിയിലും കൂടുതലാണ് മാറി താമസിക്കാൻ ആഗ്രഹിക്കുന്നവരുടെ എണ്ണം. ഏറ്റവും ജനപ്രിയ ഓപ്ഷൻ സിംഗപ്പുർ ആണെങ്കിൽ ഫ്രാൻസ്, യുകെ, യുഎസ് എന്നീ രാജ്യങ്ങളും തൊട്ടുപിന്നിലുണ്ട്.
എഐക്ക് മുൻഗണന
ഇന്ത്യൻ സംരംഭകരും എഐക്ക് പ്രാധാന്യം നൽകുകയാണ്. പകുതിയിലധികം സംരംഭകരും അടുത്ത 12 മാസത്തിനുള്ളിൽ വിറ്റുവരവിന്റെ 11% മുതൽ 30% വരെ എഐയിൽ നിക്ഷേപിക്കുമെന്ന് പ്രതീക്ഷിക്കുന്നു., സർവേയിൽ പങ്കെടുത്ത ഇന്ത്യൻ സംരംഭകരിൽ 99% പേരും ഇതിനകം തന്നെ ബിസിനസിൽ എഐ ഉപയോഗിക്കുന്നവരോ എഐ പദ്ധതികളുമായി മുന്നോട്ട് പോകുന്നവരോ ആണ്. ആഗോളതലത്തിൽ ഇത് 95% ആണ്.
സർവേയിൽ പങ്കെടുത്ത ഇന്ത്യൻ സംരംഭകരിൽ പകുതിയോളം പേർ അടുത്ത രണ്ട് വർഷത്തിനുള്ളിൽ എഐ മേഖലയിലെ ജീവനക്കാരുടെ എണ്ണം വർദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 25% പേർ തൊഴിലുകൾ കുറയ്ക്കാനും തയ്യാറെടുക്കുകയാണ്. പകുതിയിലധികം പേർ വിറ്റുവരവിന്റെ 11% മുതൽ 30% വരെ എഐയിൽ നിക്ഷേപിക്കാൻ പദ്ധതിയിടുകയാണ്. ആഗോളതലത്തിൽ ഇത് 61% ആണ്.
പഠിക്കാം & സമ്പാദിക്കാം
Home
