21 Feb 2026 5:32 PM IST
ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ മെട്രോ ട്രാക്കിലേക്ക് ; മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗം
MyFin Desk
Summary
മണിക്കൂറിൽ 120 കിലോമീറ്റർ ചീറിപ്പായും. ഇന്ത്യയിലെ ആദ്യ അതിവേഗ മെട്രോ സർവീസ് വിസ്മയമാകും. മീററ്റിൽ ഉദ്ഘാടനം ചെയ്യുന്നത് 12930 കോടി രൂപയുടെ പദ്ധതികൾ
മണിക്കൂറിൽ 120 കിലോമീറ്റർ വേഗത. ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ മെട്രോ ട്രാക്കിലേക്ക്. മൂന്ന് കോച്ചുകളുള്ള മീററ്റ് മെട്രോ വിസ്മയമാകും . മീററ്റ് സൗത്തിനും മോദിപുരത്തിനും ഇടയിലുള്ള 21 കിലോമീറ്റർ കോറിഡോറിൽ 12 സ്റ്റേഷനുകളോടെയായിരിക്കും സർവീസ്.
ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി മെട്രോ രാജ്യത്തിന് സമർപ്പിക്കും. പടിഞ്ഞാറൻ ഉത്തർപ്രദേശ് നഗരത്തിലെ ശതാബ്ദി നഗർ നമോ ഭാരത് സ്റ്റേഷനിൽ വെച്ചായിരിക്കും മീററ്റ് മെട്രോ ഫ്ലാഗ് ഓഫ് ചെയ്യുക. നമോ ഭാരത് ട്രെയിനും ഒപ്പം ഫ്ലാഗ് ഓഫ് ചെയ്യും. മീററ്റിൽ ഏകദേശം 12,930 കോടി രൂപയുടെ വിവിധ വികസന പദ്ധതികളാണ് ഇതോടൊപ്പം ഉദ്ഘാടനം ചെയ്യുന്നത്.
ഇന്ത്യയിലെ ആദ്യ ആർആർടിഎസ് സംവിധാനവും
82 കിലോമീറ്റർ ദൈർഘ്യമുള്ളതാണ് ഡൽഹി-മീററ്റ് നമോ ഭാരത് ഇടനാഴി. ഇന്ത്യയിലെ ആദ്യത്തെ നമോ ഭാരത് റീജിയണൽ റാപ്പിഡ് ട്രാൻസിറ്റ് (ആർആർടിഎസ്) സംവിധാനവും ഉദ്ഘാടനം ചെയ്യുകയാണ്. മണിക്കൂറിൽ 180 കിലോമീറ്റർ വേഗതയിൽ രൂപകൽപ്പന ചെയ്ത നമോ ഭാരത് ഇന്ത്യയിലെ ആദ്യത്തെ റീജിയണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റമാണ്. സാഹിബാബാദ്, ഗാസിയാബാദ്, മോഡിനഗർ, മീററ്റ് തുടങ്ങിയ പ്രധാന നഗര കേന്ദ്രങ്ങളെ ഡൽഹിയുമായി വേഗത്തിൽ ബന്ധിപ്പിക്കുന്നതാണ് റെയിൽവേ ഇടനാഴി.
പഠിക്കാം & സമ്പാദിക്കാം
Home
