20 Jan 2026 5:06 PM IST
Summary
ഇന്ത്യയിലെ ആദ്യ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ. വൈറലായി സ്പേഷ്യസ് കാബിൻ. പ്രത്യേകതകൾ എന്തൊക്കെ?
ഇന്ത്യയിലെ ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ എത്തുകയാണ്. 2019 ൽ വന്ദേ ഭാരത് ട്രെയിൻ ആരംഭിച്ച് ഏകദേശം ആറ് വർഷങ്ങൾക്ക് ശേഷമാണ് ആദ്യ സ്ലീപ്പർ ട്രെയിൻ എത്തുന്നത്. വ്യാഴാഴ്ച വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള ആദ്യ ഓട്ടം തുടങ്ങും. ഗുവാഹത്തിയിലെ കാമാഖ്യയിൽ നിന്ന് ഹൗറയിലേക്കുള്ള ട്രെയിൻ യാത്ര 14 മണിക്കൂറിനുള്ളിൽ 972 കിലോമീറ്ററാണ് സഞ്ചരിക്കുക. വന്ദേഭാരതിൻ്റെ സ്ലീപ്പർ ക്യാബിനുള്ളിൽ നിന്നുള്ള വീഡിയോകൾ ഇപ്പോൾ വൈറലാകുകയാണ്. പുതുക്കിയ ഭക്ഷണ മെനു ഉൾപ്പെടെയുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.
ഫസ്റ്റ് ഏസി ക്യാബിന്റെ ദൃശ്യങ്ങളിൽ സാമകാലിക ഇന്റീരിയർ, രസകരമായ ബെർത്തുകൾ, ആംബിയന്റ് ലൈറ്റിംഗ്, ആവശ്യത്തിന് സ്പേസ് എന്നിവയുണ്ട്. മറ്റ് സ്ലീപ്പർ ട്രെയിനുകളെ അപേക്ഷിച്ച് കോച്ചുകൾ പ്രീമിയമാണ്.
ഭക്ഷണ മെനുവിൽ ചോളർ ദാൽ, ചനാർ
ഭക്ഷണ മെനു അനുസരിച്ച് ത്രക്കാർക്ക് ഓതൻ്റിക് ബംഗാൾ, അസം ഭക്ഷണ വിഭവങ്ങൾ ആസ്വദിക്കാനാകും. ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷനുമായി (ഐആർസിടിസി) സഹകരിച്ച് ഗുവാഹത്തിയിലെ മേഫെയർ സ്പ്രിംഗ് വാലി റിസോർട്ടാണ് മെനു തയ്യാറാക്കിയിരിക്കുന്നത്.
ബസന്തി പുലാവ്, ചോളർ ദാൽ, മൂങ് ദാൽ, ചാനാർ, ധോക്കർ തുടങ്ങിയ ബംഗാളി വിഭവങ്ങൾ നേരിയ മസാലകൾ മാത്രം ചേർത്തതായിരിക്കും. ദീർഘദൂര യാത്രയ്ക്ക് അനുയോജ്യമാണ്. അസമിന്റെ ജോഹ അരി, മതി മോഹോർ, മസൂർ ദാലി, വെജിറ്റബിൾ ബജികൾ എന്നിവയും മെനുവിൽ ഉൾപ്പെടുന്നു. സൗമ്യമായ രുചികളിലും പ്രാദേശിക ഉൽപ്പന്നങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു, ഇത് യാത്രയ്ക്കിടെ ഭക്ഷണം ആസ്വദിക്കാൻ എളുപ്പമാക്കുന്നു.
പഠിക്കാം & സമ്പാദിക്കാം
Home
