image

3 Nov 2025 10:48 AM IST

India

ടെക് ഇന്നവേഷൻ ഹബ്ബാകാൻ ഇന്ത്യ; ഗവേഷണത്തിനായി ഒരു ലക്ഷം കോടി രൂപ

MyFin Desk

india to become an innovation hub
X

Summary

രാജ്യത്ത് സയൻസ് ആൻഡ് ടെക്നോളജി രംഗത്ത് വലിയ മുന്നേറ്റങ്ങൾക്ക് വഴിയൊരുങ്ങുന്നു


രാജ്യത്ത് ശാസ്ത്ര സാങ്കേതികരംഗത്തെ ഗവേഷണ വികസനത്തിനായി പ്രത്യേക പദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.ഡൽഹിയിൽ നടക്കുന്ന എമർജിംഗ് സയൻസ് ആൻഡ് ടെക്നോളജി ഇന്നൊവേഷൻ കോൺക്ലേവിൻ്റെ ഭാഗമായാണ് റിസേർച്ച് ഡെവലപ്മൻ്റ് ആൻഡ് ഇന്നവേഷൻ ഫണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്. . രാജ്യത്തെ ഗവേഷണ വികസന മേഖലക്ക് വലിയ ഉത്തേജനം നൽകുന്ന പദ്ധതിയാണിത്. ഗവേഷണ വികസനത്തിനായി ഒരു ലക്ഷം കോടി രൂപയുടെ ഫണ്ട് വകയിരുത്തി. സ്വകാര്യ മേഖല അടിസ്ഥാനമാക്കിയുള്ള ഗവേഷണ വികസന പ്രവർത്തനങ്ങൾ കൂടുതൽ പ്രോത്സാഹിപ്പിക്കും.

പലിശ വേണ്ട; ദീർഘകാല ലോണുകൾ

ആറു വർഷത്തേക്കാണ് ഒരു ലക്ഷം കോടി രൂപയുടെ ഫണ്ട് വകയിരുത്തിയിരിക്കുന്നത്. 2025-26 സാമ്പത്തിക വർഷത്തിൽ 20,000 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത് . കൺസോളിഡേറ്റഡ് ഫണ്ടിൽ നിന്നാണ് തുക വകയിരുത്തുന്നത് . ഗവേഷണത്തിനായുള്ള പലിശയില്ലാത്ത ദീർഘകാല ലോണുകൾ, ഇക്വിറ്റി നിക്ഷേപങ്ങൾ തുടങ്ങിയവ പദ്ധതിക്ക് കീഴിൽ ലഭ്യമാണ്. പദ്ധതി പ്രകാരം ഗ്രാന്റുകളും ഹ്രസ്വകാല വായ്പകളും ലഭ്യമാകില്ല.ഇന്ത്യയിലുടനീളമുള്ള നിരവധി ഗവേഷകർക്ക് പദ്ധതി ഗുണകരമാകും.

എമർജിംഗ് സയൻസ്, ടെക്‌നോളജി ആൻഡ് ഇന്നൊവേഷൻ കോൺക്ലേവിലൂടെ ലോകമെമ്പാടുമുള്ള ശാസ്ത്ര, വിദ്യാഭ്യാസ ഗവേഷണ മേഖലകളിലെ പ്രധാന പങ്കാളികളെ ഒരുമിച്ച് കൊണ്ടുവരാനാണ് ലക്ഷ്യമിടുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബയോ-മാനുഫാക്ചറിംഗ്, ബ്ലൂ ഇക്കണോമി, ക്വാണ്ടം സയൻസ് ആൻഡ് ടെക്‌നോളജി, സ്‌പേസ് ടെക്‌നോളജീസ് അഡ്വാൻസ്ഡ് മെറ്റീരിയൽസ് ആൻഡ് മാനുഫാക്ചറിംഗ് തുടങ്ങി വിവിധ മേഖലകൾ കേന്ദ്രീകരിച്ചാണ് ചർച്ചകൾ.