image

20 Dec 2023 5:55 PM IST

India

ഇന്ത്യയുടെ ഉള്ളി കയറ്റുമതി നിരോധനം ബാധിച്ച് ഏഷ്യയിലെ ഇറക്കുമതി രാജ്യങ്ങള്‍

MyFin Desk

importing countries in asia hit by Indias onion export ban
X

Summary

  • ഇറക്കുമതി രാജ്യങ്ങള്‍ മറ്റുവഴികള്‍ക്കായി നെട്ടോട്ടത്തില്‍
  • ബംഗ്ലാദേശില്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഉള്ളിവില വര്‍ധിച്ചത് പ്രതിസന്ധിയാകും
  • ചൈന, ഈജിപ്ത്, തുര്‍ക്കി എന്നിവിടങ്ങളില്‍നിന്ന് ഇറക്കുമതിക്ക് രാജ്യങ്ങള്‍ ശ്രമിക്കുന്നു


ഇന്ത്യയുടെ ഉള്ളികയറ്റുമതി നിരോധനം ഏഷ്യന്‍ രാജ്യങ്ങളില്‍ വില കുത്തനെ വര്‍ധിപ്പിക്കുന്നു. ബദല്‍ വഴികള്‍ക്കായി അവര്‍ നെട്ടോട്ടമോടുകയാണ്. പ്രത്യേകിച്ചും അടുത്ത വര്‍ഷം പൊതുതെരഞ്ഞെടുപ്പിന് മുമ്പ് ഇന്ത്യ നിയന്ത്രണങ്ങള്‍ നീക്കാന്‍ സാധ്യതയില്ല എന്ന തിരിച്ചറിവും ഇറക്കുമതി രാജ്യങ്ങള്‍ക്കുണ്ട്. ഉല്‍പ്പാദനം കുറഞ്ഞതിനാല്‍ മൂന്ന് മാസത്തിനിടെ ഉള്ളിയുടെ ആ രാജ്യങ്ങളിൽ വില ഇരട്ടിയിലധികമാണ് വര്‍ധിച്ചത്. തുടര്‍ന്ന് ലോകത്തിലെ ഏറ്റവും വലിയ ഉള്ളി കയറ്റുമതിക്കാരായ ഇന്ത്യ താല്‍ക്കാലികമായി കയറ്റുമതി നിരോധിച്ചു.

ഇപ്പോള്‍ കാഠ്മണ്ഡു മുതല്‍ കൊളംബോ വരെയുള്ള കച്ചവടക്കാർ ഉള്ളി ലഭിക്കാതെ ബുദ്ധിമുട്ടുന്നുണ്ട്. ബംഗ്ലാദേശ്, മലേഷ്യ, നേപ്പാള്‍ തുടങ്ങിയ പരമ്പരാഗത ഏഷ്യന്‍ വാങ്ങലുകാരും യുണൈറ്റഡ് അറബ് എമിറേറ്റ്‌സും ആഭ്യന്തര വിടവുകള്‍ നികത്താന്‍ ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിയെ ആശ്രയിക്കുന്നു.

മലേഷ്യ, ബംഗ്ലാദേശ്, നേപ്പാള്‍, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലെ :പ്രിയ വിഭവങ്ങളില്‍ ഉള്ളി ചേരുന്നുണ്ട്. അവര്‍ പ്രധാനമായും ആശ്രയിക്കുന്നത് ഇന്ത്യയില്‍നിന്നുള്ള ഇറക്കുമതിയെയാണ്.

ഏഷ്യന്‍ രാജ്യങ്ങള്‍ ഇറക്കുമതി ചെയ്യുന്ന ഉള്ളിയുടെ പകുതിയിലധികവും ഇന്ത്യയില്‍ നിന്നാണ് എന്നാണ് വ്യാപാരികള്‍ കണക്കാക്കുന്നത്. ചൈന, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള കുറഞ്ഞ കയറ്റുമതി സമയം ഉള്ളിയുടെ കാര്യത്തില്‍ പ്രധാനമാണ്. കാരണം കൂടുതല്‍ സമയം എടുത്താല്‍ ഉള്ളി ചീത്തയാകും.

മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ 2.5 ദശലക്ഷം മെട്രിക് ടണ്‍ ഉള്ളി കയറ്റുമതി ചെയ്തു. ഇത് റെക്കാര്‍ഡാണ്. അയല്‍രാജ്യമായ ബംഗ്ലാദേശിലേക്ക് 671,125 ടണ്‍ കയറ്റുമതി ചെയ്തു.

ദൗര്‍ലഭ്യം മറികടക്കാന്‍ ചൈന, ഈജിപ്ത്, തുര്‍ക്കി എന്നിവിടങ്ങളില്‍ നിന്ന് കൂടുതല്‍ സ്രോതസ്സുകള്‍ കണ്ടെത്താനാണ് ബംഗ്ലാദേശ് ശ്രമിക്കുന്നതെന്ന് വാണിജ്യ മന്ത്രാലയ ഉദ്യോഗസ്ഥന്‍ തപന്‍ കാന്തി ഘോഷ് പറഞ്ഞു.

ബംഗ്ലാദേശില്‍ അടുത്ത മാസം പൊതുതിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍, ഇന്ത്യയിലെ നിരോധനത്തിന് ശേഷം വിലയിലുണ്ടായ 50% ത്തിലധികം വര്‍ധനവ് നികത്താന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ സര്‍ക്കാര്‍ പാവപ്പെട്ടവര്‍ക്ക് സബ്സിഡി വിലയില്‍ ഉള്ളി വില്‍ക്കാന്‍ തുടങ്ങി.

ഭൂരിഭാഗവും ഉള്ളി ഇറക്കുമതി ചെയ്യുന്ന നേപ്പാളിലെ സ്ഥിതി അതിലും മോശമാണ്.

ചൈനയില്‍ നിന്നുള്ള ഇറക്കുമതി നേപ്പാള്‍ പരിഗണിക്കുന്നുണ്ടെന്നും ഇതില്‍ നിന്ന് ഒഴിവാക്കാനും കയറ്റുമതി അനുവദിക്കാനും ഇന്ത്യയോട് ആവശ്യപ്പെട്ടേക്കുമെന്ന് മന്ത്രാലയ വക്താവ് ഗജേന്ദ്ര കുമാര്‍ താക്കൂര്‍ പറഞ്ഞു.

ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങള്‍ ചൈന, ഇറാന്‍, പാക്കിസ്ഥാന്‍, തുര്‍ക്കി എന്നിവിടങ്ങളില്‍ നിന്നുള്ള വിലകൂടിയ സാധനങ്ങളെ ആശ്രയിക്കേണ്ടിവരും. ഇന്ത്യയുടെ നിരോധനം കൂടുതല്‍ കാലം നീണ്ടുനിന്നാല്‍ അത് പല പ്രതിസന്ധികള്‍ക്കും വഴിതെളിക്കും.

നിരോധനത്തിന് ശേഷം ഒരാഴ്ചയ്ക്കുള്ളില്‍, പുതിയ സീസണിലെ വിളകളില്‍ നിന്നുള്ള സപ്ലൈസ് വന്നതോടെ ഇന്ത്യയില്‍ ഉള്ളിയുടെ വില 20% കുറഞ്ഞതായി വ്യാപാരികള്‍ പറഞ്ഞു.