image

11 Dec 2025 4:00 PM IST

India

യാത്രക്കാർക്ക് 10,000 രൂപയുടെ വൗച്ച‍ർ പ്രഖ്യാപിച്ച് ഇൻഡി​​ഗോ; ആർക്കൊക്കെ ലഭിക്കും?

MyFin Desk

യാത്രക്കാർക്ക് 10,000 രൂപയുടെ വൗച്ച‍ർ പ്രഖ്യാപിച്ച് ഇൻഡി​​ഗോ; ആർക്കൊക്കെ ലഭിക്കും?
X

Summary

യാത്രക്കാർക്ക് 10000 രൂപയുടെ വൗച്ച‍ർ പ്രഖ്യാപിച്ച് ഇൻഡി​​ഗോ


യാത്രാ തടസം നേരിട്ടവർക്ക് പ്രത്യേക ട്രാവൽ വൗച്ച‍ർ പ്രഖ്യാപിച്ച് ഇൻഡി​​ഗോ. ഡിസംബർ മൂന്ന് മുതൽ അഞ്ചു വരെയുള്ള തിയതികളിൽ യാത്ര ചെയ്തവരിൽ പ്രതിസന്ധി ഗുരുതരമായി ബാധിച്ചവർക്കാണ് പണം നൽകുക. അതേസമയം വ്യോമയാന പ്രതിസന്ധി ഗുരുതരമായി ബാധിച്ച യാത്രക്കാരെ തിരിച്ചറിയുന്നതിനുള്ള മാനദണ്ഡങ്ങൾ കൃത്യമായി എയർലൈൻ വ്യക്തമാക്കിയിട്ടില്ല. മണിക്കൂറുകൾ എയർപോർട്ടിൽ ചെലവഴിക്കേണ്ടി വന്നവർക്ക് വൗച്ച‍ർ നൽകിയേക്കും എന്ന് സൂചന.

അടുത്ത 12 മാസത്തേക്ക് ഉപയോഗിക്കാം

ദിവസങ്ങളോളം വിമാന സർവീസുകൾ റദ്ദാക്കിയതിനെത്തുടർന്ന് എയ‍ലൈന് കടുത്ത വിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്നു. പ്രതിസന്ധി ബാധിച്ച എല്ലാ യാത്രക്കാരുടെയും റീഫണ്ട് തുകയുടെ പ്രോസസിങ് ആരംഭിച്ചതായി ഇൻഡി​ഗോ അറിയിച്ചിരുന്നു. ഇൻഡി​ഗോയിൽ നടത്തുന്ന അടുത്ത 12 മാസത്തേക്കുള്ള യാത്രകൾക്ക് ഈ വൗച്ചറുകൾ ഉപയോഗിക്കാൻ കഴിയും.

ഫ്ലൈറ്റ് ഡ്യൂട്ടി ഷെഡ്യൂളിലുണ്ടായ മാറ്റം ഉൾപ്പെടെ പല കാരണങ്ങൾ കൊണ്ട് ഇൻഡിഗോയിൽ ഉണ്ടായ പ്രതിസന്ധി 5000 ൽ അധികം സർവീസുകളെയാണ് ബാധിച്ചത്. ഒൻപത് ദിവസം കൊണ്ട് 200 ൽ അധികം വിമാനങ്ങൾ റദ്ദു ചെയ്തിട്ടുണ്ട്.