30 Dec 2025 12:51 PM IST
Indigo Pilot Allowances : പൈലറ്റുമാരുടെ പ്രതിഷേധം ഫലം കണ്ടു; അലവൻസുകൾ വർധിപ്പിച്ച് ഇൻഡിഗോ
MyFin Desk
Summary
2026 മുതൽ ഇൻഡിഗോ പൈലറ്റുമാരുടെ അലവൻസുകൾ ഉയരും. ഈ രംഗത്ത് നിന്ന് മത്സരം ഉയരുന്ന സാഹചര്യത്തിലാണ് ഇൻഡിഗോയുടെ നീക്കം.
പുതിയ വർഷം മുതൽ ഇൻഡിഗോ പൈലറ്റുമാരുടെ ശമ്പളം ഉയരും. കാപ്റ്റൻമാരുടെയും ഫസ്റ്റ് കാപ്റ്റൻമാരുടെയുമൊക്കെ അലവൻസുകൾ ഉയർത്തി. ബേസിക് പേ, ഫ്ലൈയിങ് അലവൻസുകൾ എന്നിവയിൽ ഉൾപ്പെടെ വർധനയുണ്ട്. സീനിയർ പൈലറ്റുമാർക്ക് നടപടി കൂടുതൽ നേട്ടമാകും. 2026 ജനുവരി ഒന്നു മുതലാണ് പുതുക്കിയ ശമ്പള ഘടന പ്രാബല്യത്തിൽ വരുന്നത്.
മികച്ച പൈലറ്റുമാർക്ക് ഒട്ടേറെ അവസരങ്ങൾ
വ്യോമയാന മേഖലയിൽ മികച്ച പൈലറ്റുമാരുടെ ക്ഷാമം വലിയ പ്രതിസന്ധിയാകുകയാണ്. രാജ്യാന്തര തലത്തിലും ഇന്ത്യയിലും ഈ പ്രശ്നമുണ്ട്. എയർലൈനുകൾ കൂടുതൽ സർവീസുകളും വിമാനങ്ങളും കൂട്ടിച്ചേർക്കുന്നതിന് അനുസരിച്ച് വിദഗ്ധരായ പൈലറ്റുമാരെ കിട്ടുന്നില്ല. ഉള്ളവർക്കാകട്ടെ അധിക ജോലി ഭാരവും
ഈ രംഗത്തെ കുറഞ്ഞ ശമ്പളവും ഉയർന്ന ജോലിഭാരവും ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ പൈലറ്റുമാർ നേരത്തെ മുതൽ ഉന്നയിച്ചിരുന്നു. അപ്രതീക്ഷിതമായി ഷെഡ്യൂൾഡ് ഫ്ലൈറ്റുകളിലെ നൂറിലധികം പൈലറ്റുമാർ ഡ്യൂട്ടിക്കെത്താതിരുന്നത് ഇൻഡിഗോയുടെ പ്രവർത്തനം മാത്രമല്ല ഇന്ത്യയുടെ വ്യോമയാന മേഖലയുടെ പ്രവർത്തനത്തിൻ്റെ തന്നെ താളം തെറ്റിച്ചത് അടുത്തിടെയാണ്. ഒറ്റ ആഴ്ചയിൽ 5000 ഫ്ലൈറ്റുകളാണ് റദ്ദാക്കേണ്ടി വന്നത്.
ആഭ്യന്തര, അന്തർദേശീയ വിമാനക്കമ്പനികളിൽ നിന്നുള്ള മത്സരം കൂടുന്നതിനാൽ അലവൻസുകൾ വർധിപ്പിക്കാതെ എയർലൈനുകൾക്കും തരമില്ല. പ്രവർത്തന വിപുലീകരണത്തിൻ്റെ ഭാഗമായി ഇൻഡിഗോയും കൂടുതൽ വിമാനങ്ങൾ കൂട്ടി ചേർക്കാനും റൂട്ടുകൾ വൈവിധ്യവൽക്കരിക്കാനും ഒരുങ്ങുകയാണ്. ഇതിനിടയിൽ പൈലറ്റുമാരുടെയും ജീവനക്കാരുടെയും ക്ഷാമം വീണ്ടും പ്രതിസന്ധിയാകാതിരിക്കാനാണ് ഇൻഡിഗോയുടെ നീക്കം.
പഠിക്കാം & സമ്പാദിക്കാം
Home
