4 March 2026 12:19 PM IST
Summary
ജിയോക്ക് ഉപദേശങ്ങൾ നൽകിയിരുന്നയാൾ. ഡാൻ ബെയ്‍ലിയെ തന്നെ രാജ്യാന്തര വിഭാഗം നായകനാക്കി ജിയോ. വമ്പൻ പ്രതിഫലം
രാജ്യാന്തര തലത്തിലും ചുവടുറപ്പിക്കാൻ ജിയോ. അന്താരാഷ്ട്ര ബിസിനസ് പദ്ധതികൾക്ക് നേതൃത്വം നൽകാൻ കമ്പനി ഡാൻ ബെയ്‌ലിയെ പ്രസിഡന്റായി നിയമിച്ചു. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡാൻ, റിലയൻസ് ജിയോ ചെയർമാൻ ആകാശ് അംബാനിക്ക് റിപ്പോർട്ട് ചെയ്യും.
35 വർഷത്തിലധികം കൺസൾട്ടിംഗിലും ഇൻവെസ്റ്റ്മെന്റ് ബാങ്കിംഗിലും പരിചയ സമ്പത്ത് നേടിയ വ്യക്തിയാണ് ഡാൻ. ശ്രോഡേഴ്സ്/സിറ്റി ഗ്രൂപ്പ്, മോർഗൻ സ്റ്റാൻലി, എച്ച് എസ് ബി സി എന്നിവിടങ്ങളിൽ സീനിയർ ലീഡർഷിപ്പ് റോളുകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ജിയോയിൽ എത്തും മുമ്പ് ഡൊയിച് ബാങ്കിൽ ടിഎംടി വിഭാഗത്തിന്റെ ചെയർമാനായിരുന്നു
ടെലികോം മേഖലയിൽ കൺസൾട്ടൻ്റ്
ലോകത്തിലെ പ്രമുഖ കോർപ്പറേറ്റുകൾക്ക് ഉൾപ്പെടെ കൺസൾട്ടിങ് സേവനങ്ങൾ നൽകിയിട്ടുണ്ട്. ജിയോക്കും സേവനങ്ങൾ നൽകിയിരുന്നു. ജിയോയുടെ വളർച്ചയിൽ ഡാനിൻ്റെ കൺസൾട്ടിങ് സേവനങ്ങൾ നിർണായകമായിട്ടുണ്ടെന്ന് ആകാശ് അംബാനി വ്യക്തമാക്കി. ടെലികോം മേഖലയിൽ ചരിത്രപരമായ പ്രധാന ഇടപാടുകളിലും പങ്കാളിയായിരുന്നു. ഡാൻ, ജിയോ പ്ലാറ്റ്ഫോംസിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലും അംഗമാകും.
ബിസിനസ് വിപുലീകരണത്തിൻ്റെ ഭാഗമായി രാജ്യാന്തര വിപണിയിൽ ശക്തമായ സാനിധ്യം അറിയിക്കാൻ ഒരുങ്ങുകയാണ് ജിയോ. കഴിഞ്ഞ ഒരു ദശാബ്ദത്തിൽ രാജ്യത്തെ കണക്റ്റിവിറ്റിയും ഡിജിറ്റൽ ആക്‌സസും വർധിപ്പിക്കുന്നതിൽ ജിയോ നിർണായകമായിട്ടുണ്ട്.
പഠിക്കാം & സമ്പാദിക്കാം
Home
