24 Feb 2026 11:28 AM IST
സൺഗ്ലാസ് ഉപയോഗിച്ച് ഫോട്ടോ എടുക്കാം, പാട്ടു കേൾക്കാം; എഐ സ്മാർട്ട് ഗ്ലാസുകളുടെ നിർമാണ രംഗത്തേക്ക് ജിയോ
MyFin Desk
Summary
സ്മാർട്ട്ഗ്ലാസ് നിർമാണ രംഗത്തേക്ക് ജിയോ, സൺഗ്ലാസുകൾ ഉപയോഗിച്ച് ഇനി ഫോട്ടോ എടുക്കാം. പാട്ടും കേൾക്കാം. ഒട്ടേറെ ഫീച്ചറുകൾ . കുറഞ്ഞ വില
പുതിയ ഒരു ബിസിനസിലേക്ക് ചുവടുവയ്ക്കാൻ ഒരുങ്ങി റിലയൻസ് ജിയോ. റെയ്ബാനുമായി ചേർന്ന് എഐ സ്മാർട്ട് ഗ്ലാസുകൾ നിർമിക്കാൻ ഒരുങ്ങുകയാണ് കമ്പനി. കുറഞ്ഞ വിലയിലായിരിക്കും സ്മാർട്ട്ഗ്ലാസുകൾ പുറത്തിറക്കുക. ജിയോഫ്രെയിംസ് ഈ രംഗത്ത് വേറിട്ട ബിസിനസ് കാഴ്ച വെച്ചേക്കും. സൺഗ്ലാസുകളിൽ എഐ ഫീച്ചറുകളും സമന്വയിക്കുന്നതിനാൽ ഇത് ട്രെൻഡായേക്കും.
ഓഡിയോ ,ഫോട്ടോ എടുക്കൽ, വീഡിയോ റെക്കോർഡിംഗ് എന്നിവയെല്ലാം സ്മാർട്ട് ഗ്ലാസ് ഉപയോഗിച്ച് ചെയ്യാൻ ആകും. ജിയോയുടെ എഐ വോയ്‌സ് അസിസ്റ്റന്റ് ഉപയോഗിച്ച് സ്മാർട്ട് ഗ്ലാസ് ധരിച്ച് ചോദ്യങ്ങൾ ചോദിക്കാനും ഉത്തരങ്ങൾ കണ്ടെത്താനുമൊക്കെയാകും . ഒന്നിലധികം ഇന്ത്യൻ ഭാഷകളിൽ വോയിസ് അസിസ്റ്റൻസ് സേവനങ്ങൾ ലഭിക്കും. പാശ്ചാത്യരാജ്യങ്ങളിലെ സ്മാർട്ട് ഗ്ലാസുകളേക്കാൾ ജിയോഫ്രെയിംസ് ഇന്ത്യൻ ഉപയോക്താക്കളെ കൂടുതലായി ആകർഷിച്ചേക്കും എന്നാണ് സൂചന.
റെയ്ബാൻ ഗ്ലാസുകളേക്കാൾ മൂന്നിലൊന്ന് കുറഞ്ഞ വില
10,000 രൂപയിൽ താഴെ വിലയിൽ സ്മാർട്ട് ഗ്ലാസുകൾ പുറത്തിറക്കും എന്നാണ് സൂചന. അടുത്ത രണ്ട് മൂന്ന് മാസത്തിനുള്ളിൽ ഗ്ലാസുകൾ ഉപഭോക്താക്കൾക്ക് ലഭ്യമാകുമെന്നുമാണ് സൂചന. മെറ്റയുടെ റെ-ബാൻ എഐ ഗ്ലാസുകൾക്ക് 30,000 രൂപ മുതലാണ് വില. മൂന്നിലൊന്ന് വിലയിലാണ് ജിയോ ഗ്ലാസുകൾ വിപണിയിൽ എത്തിക്കാൻ ഒരുങ്ങുന്നത്.
പഠിക്കാം & സമ്പാദിക്കാം
Home
