image

21 Jan 2026 5:39 PM IST

India

ദാവോസ്; 14.05 ലക്ഷം കോടി രൂപയുടെ ധാരണാപത്രം ഒപ്പിട്ട് മഹാരാഷ്ട്ര, പ്രതീക്ഷകളോടെ കേരളവും

MyFin Desk

india a 4 trillion dollar economy, adani and fadnavis with their claim
X

Summary

മുകേഷ് അംബാനി, എൻ ചന്ദ്രശേഖരൻ, സുനിൽ ഭാരതി മിത്തൽ എന്നീ കോർപ്പറേറ്റ് പ്രമുഖർക്കൊപ്പം വ്യവസായ മന്ത്രി പി രാജീവും എംഎ യൂസഫലി ഉൾപ്പെടെയുള്ളവരും. ദാവോസിലെ ലോക സാമ്പത്തിക ഫോറം യോഗത്തിലെ നിക്ഷേപ സാധ്യതകൾ ഉറ്റുനോക്കി കേരളം.


വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ വാർഷിക യോഗത്തിനായി ലോകമെമ്പാടുമുള്ള നേതാക്കൾ ദാവോസിൽ ഒത്തുകൂടിയിരിക്കുകയാണ്. ലക്ഷക്കണക്കിന് ഡോളറുകളുടെ കരാറുകളാണ് ആദ്യ ദിനം ഒപ്പു വെച്ചിരിക്കുന്നത്.

കേരളവും മഹാരാഷ്ട്രയും ഉൾപ്പെടെ പത്ത് സംസ്ഥാനങ്ങൾ ഇന്ത്യ പവലിയനിൽ സജീവമാണ്. ആദ്യ ദിവസം തന്നെ മഹാരാഷ്ട്ര സർക്കാർ 14.50 ലക്ഷം കോടി രൂപയുടെ ധാരണാപത്രങ്ങളിൽ ഒപ്പുവച്ചതായി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അറിയിച്ചു. കേന്ദ്ര, സംസ്ഥാന മന്ത്രിമാർക്കൊപ്പം മുകേഷ് അംബാനി, എൻ ചന്ദ്രശേഖരൻ, സുനിൽ ഭാരതി മിത്തൽ എന്നിവരുൾപ്പെടെ 100-ലധികം കോർപ്പറേറ്റ് പ്രമുഖർ ഇന്ത്യയെ പ്രതിനിധീകരിച്ച് ദാവോസിൽ പങ്കെടുക്കുന്നുണ്ട്.

അദാനി ഗ്രൂപ്പിന് 6600 കോടി ഡോളർ പദ്ധതികൾ

മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു , കർണാടക മന്ത്രി എംബി പാട്ടീൽ എന്നിവരും സ്വിറ്റ്‌സർലൻഡിലെത്തിയിട്ടുണ്ട്. കേരളത്തെ പ്രതിനിധീകരിക്കുന്നത് വ്യവസായ മന്ത്രി പി രാജീവും ഉന്നതതല സംഘവുമാണ്. കേരളത്തിൻ്റെ നിക്ഷേപ അവസരങ്ങൾ ലോകത്തിന് മുമ്പിൽ അവതരിപ്പിക്കുന്നത് ലക്ഷ്യമിട്ട് വ്യവസായ മന്ത്രി വിവിധ വ്യവസായികളുമായി ചർച്ച നടത്തുന്നുണ്ട്. കേരളത്തിലേക്ക് എത്തുന്ന പുതിയ നിക്ഷേപങ്ങൾ ശ്രദ്ധയാകർഷിക്കും.

റെക്കോർഡ് നിക്ഷേപങ്ങളുമായി ശ്രദ്ധയാകർഷിക്കുയാണ് മഹാരാഷ്ട്ര. ലോക സാമ്പത്തിക ഫോറം യോഗത്തിന്റെ ആദ്യ ദിവസം മഹാരാഷ്ട്ര 14.5 ലക്ഷം കോടി രൂപയുടെ നിക്ഷേപങ്ങൾ നേടിയതായി ദേവേന്ദ്ര ഫഡ്നാവിസ് വ്യക്തമാക്കിയിരുന്നു. മഹാരാഷ്ട്രക്കായി 6600 കോടി ഡോളർ പദ്ധതികളാണ് അദാനി നേടിയിരിക്കുന്നത്. സാങ്കേതികവിദ്യയും വിദ്യാഭ്യാസ സംവിധാനങ്ങളും മെച്ചപ്പെടുത്തുന്നതിനായി എംഐടി, ബെർക്ക്‌ലി തുടങ്ങിയ പ്രശസ്ത അന്താരാഷ്ട്ര സർവകലാശാലകളുമായി മഹാരാഷ്ട ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചതായി സൂചന. മ്യൂണിക്കിലെ ടെക്‌നിക്കൽ യൂണിവേഴ്‌സിറ്റി, ലണ്ടനിൽ നിന്നുള്ള അർബൻ ഫ്യൂച്ചേഴ്‌സ് കളക്ടീവ് എന്നിവ നഗരപരിപാലനത്തിനായി ചേർന്ന് പ്രവർത്തിക്കും.