28 Sept 2026 4:52 PM IST
Summary
എൽജി ഏസികൾക്ക് വില കൂടും. ഏഴ് ശതമാനം വരെ വില വർധന. മറ്റ് ബ്രാൻഡുകളും വില കൂട്ടും
ഉത്സവകാലത്തിന് മുന്നോടിയായി ഒക്ടോബർ 1 മുതൽ എയർ കണ്ടീഷണറുകളുടെ വില 5-7 ശതമാനം വരെ വർദ്ധിപ്പിച്ച് എൽജി ഇലക്ട്രോണിക്സ് . മറ്റ് ഇലക്ട്രോണിക്സ് നിർമ്മാതാക്കളും വില വർദ്ധിപ്പിച്ചിട്ടുണ്ട്. അതേസമയം എൽജി മറ്റ് ഉൽപ്പന്നങ്ങളുടെ വിലയിൽ മാറ്റമൊന്നും പ്രഖ്യാപിച്ചിട്ടില്ല. അസംസ്കൃത വസ്തുക്കളുടെ വില വർദ്ധനവും പണപ്പെരുപ്പവും ലാഭവിഹിതത്തെ ബാധിക്കുന്നുണ്ടെന്ന് വ്യവസായ രംഗത്തുള്ളവർ പറയുന്നു.
എൽജി വാഷിംഗ് മെഷീനുകൾ കൂടാതെ റഫ്രിജറേറ്ററുകൾ, എയർ കണ്ടീഷണറുകൾ, ടിവി എന്നിവയുൾപ്പെടെ ഒട്ടേറെ ഗൃഹോപകരണങ്ങളും ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങളും വിപണിയിൽ എത്തിക്കുന്നുണ്ട്. എന്നാ മറ്റുപകരണങ്ങൾക്ക് വില വർധന പ്രഖ്യാപിച്ചിട്ടില്ല.
വില ഉയരാൻ കാരണമെന്താണ്?
ഒക്ടോബർ 1 മുതൽ എയർ കണ്ടീഷണറുകൾ, എൽഇഡി ടിവികൾ, വാഷിംഗ് മെഷീനുകൾ തുടങ്ങിയ ഉൽപ്പന്നങ്ങളുടെ വിലയിൽ 5-8 ശതമാനം വരെ വർദ്ധനവ് വരുത്തുമെന്ന് മറ്റ് പല കൺസ്യൂമർ ഇലക്ട്രോണിക്സ് ഉൽപ്പന്ന നിർമാതാക്കളും പ്രഖ്യാപിച്ചിരുന്നു. ഉൽപാദന ചെലവുകൾ ഉയരുന്നതാണ് കാരണം.
ക്രൂഡ് ഓയിൽ വില വർധന, കോപ്പർ, അലൂമിനിയം എന്നിവയുടെ വിലയിലുണ്ടായ വർധന എന്നിവയെല്ലാം ഉൽപാദന ചെലവ് ഉയർത്തി എന്ന് ഈ രംഗത്തുള്ളവർ പറയുന്നു. ഇതാണ് ഉത്സവകാലത്തിന് മുന്നോടിയായി എയർ കണ്ടീഷണറുകൾക്കുൾപ്പെടെ വില ഉയരാൻ കാരണം. റീട്ടെയ്ൽ സ്റ്റോറുകൾ മാത്രമല്ല ഇ- കൊമേഴ്സ് കമ്പനികളായ ആമസോൺ , ഫ്ലിപ്കാർട്ട് എന്നിവയും വാർഷിക വിൽപ്പനക്ക് തയ്യാറാവുകയാണ്.
പഠിക്കാം & സമ്പാദിക്കാം
Home
